Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്തോ-​ബ​ഹ്‌​റൈ​ൻ...

ഇ​ന്തോ-​ബ​ഹ്‌​റൈ​ൻ ഡാ​ൻ​സ് ആ​ൻ​ഡ് മ്യൂ​സി​ക് ഫെ​സ്റ്റി​വ​ലി​ന് പ്രൗ​ഢ തു​ട​ക്കം

text_fields
bookmark_border
Indo-Bahrain Dance and Music Festival gets off to a grand start
cancel

മ​നാ​മ: ബി.​കെ.​എ​സ് ഇ​ന്തോ-​ബ​ഹ്‌​റൈ​ൻ ഡാ​ൻ​സ് ആ​ൻ​ഡ് മ്യൂ​സി​ക് ഫെ​സ്റ്റി​വ​ൽ മൂ​ന്നാം എ​ഡി​ഷ​ന് കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ പ്രൗ​ഢ തു​ട​ക്കം.ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും ബ​ഹ്‌​റൈ​ൻ അ​തോ​റി​റ്റി ഓ​ഫ് ക​ൾ​ച്ച​ർ ആ​ൻ​ഡ് ആ​ൻ​റി​ക്വി​റ്റീ​സി​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ, സൂ​ര്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മേ​യ് 10 വ​രെ ഫെ​സ്റ്റി​വ​ൽ ന​ട​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് ജേ​ക്ക​ബ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ​വ​ൺ​മെ​ന്റ് ഹോ​സ്പി​റ്റ​ൽ​സ് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡോ. ​മ​റി​യം അ​ൽ ജ​ലാ​ഹ്മ, യൂ​നി​വേ​ഴ്‌​സ​ൽ ഇ​ല​ക്‌​ട്രോ എ​ൻ​ജി​നീ​യ​റി​ങ് ഗ്രൂ​പ് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ജ​യ​ശ​ങ്ക​ർ വി​ശ്വ​നാ​ഥ​ൻ, ​പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം.​എ​ൽ.​എ, സ​മാ​ജം പ്ര​സി​ഡ​ന്റ്‌ പി.​വി രാ​ധാ​കൃ​ഷ്ണ പി​ള്ള തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഉ​ദ്ഘാ​ട​ന ദി​വ​സം പ്ര​മു​ഖ ഇ​ന്ത്യ​ൻ ഹി​ന്ദു​സ്ഥാ​നി ഗാ​യി​ക കൗ​ശി​കി ച​ക്ര​ബ​ർ​ത്തി​യു​ടെ​യും സം​ഘ​ത്തി​ന്റെ​യും സെ​മി​ക്ലാ​സി​ക്ക​ൽ ഫ്യൂ​ഷ​ൻ പ്ര​ക​ട​ന​മാ​യ സ​ഖി അ​ര​ങ്ങേ​റി. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ സ​മ്പൂ​ർ​ണ വ​നി​ത ക്ലാ​സി​ക്ക​ൽ ബാ​ൻ​ഡാ​ണി​ത്. ശ​നി​യാ​ഴ്ച പ്ര​ശ​സ്‌​ത ഭ​ര​ത​നാ​ട്യം ക​ലാ​കാ​ര​ൻ പാ​ർ​ശ്വ​നാ​ഥ് ഉ​പാ​ധ്യാ​യ, മൃ​ദം​ഗം വി​ദ്വാ​നും പ​ത്മ​വി​ഭൂ​ഷ​ൺ ജേ​താ​വു​മാ​യ ഉ​മ​യാ​ൾ​പു​രം കാ​ശി വി​ശ്വ​നാ​ഥ ശി​വ​രാ​മ​ൻ, എ​ന്നി​വ​രു​ടെ ക​ർ​ണാ​ട​ക താ​ള​വാ​ദ്യ​വും ഭ​ര​ത​നാ​ട്യ​വും അ​ര​​ങ്ങേ​റി. പ​രി​പാ​ടി​ക​ളി​ൽ എ​ല്ലാ​വ​ർ​ക്കും പ്ര​വേ​ശ​ന​മു​ണ്ട്.

ഫെ​സ്റ്റി​വ​ലി​ൽ​നി​ന്ന് ഫോ​ട്ടോ: സ​ത്യ​ൻ പേ​രാ​മ്പ്ര, ഇന്നത്തെ പരിപാടി

കാര്യ പരിപാടികൾ

  • മേ​യ് 5: സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി സം​വി​ധാ​നം ചെ​യ്ത ‘അ​ഗ്നി 3’ സം​ഗീ​ത സ്റ്റേ​ജ് ഷോ
  • മേ​യ് 6: ബ​ഹ്‌​റൈ​ൻ ക​ലാ​കാ​ര​നാ​യ ഫൈ​സ​ൽ അ​ൽ കൂ​ഹി​ജി​യു​ടെ അ​റ​ബി​ക് ഇ​ൻ​സ്ട്രു​മെ​ന്റ​ൽ, വോ​ക്ക​ൽ പ്ര​ക​ട​നം
  • മേ​യ് 7: അ​ച്ഛ​ൻ-​മ​ക​ൾ ജോ​ഡി​ക​ളാ​യ പി. ​ഉ​ണ്ണി​കൃ​ഷ്ണ​നും ഉ​ത്ത​ര ഉ​ണ്ണി​കൃ​ഷ്ണ​നും ചേ​ർ​ന്ന് ന​ട​ത്തു​ന്ന ക​ർ​ണാ​ട​ക ക്ലാ​സി​ക്ക​ൽ, സെ​മി ക്ലാ​സി​ക്ക​ൽ സം​ഗീ​ത നി​ശ
  • മേ​യ് 8: വി​ജ​യ് യേ​ശു​ദാ​സി​ന്റെ സെ​മി-​ക്ലാ​സി​ക്ക​ൽ/​ക​ർ​ണാ​ട്ടി​ക് ക​ച്ചേ​രി
  • മേ​യ് 9: മോ​ഹി​നി​യാ​ട്ട​ത്തി​ൽ വി​ദ്യാ പ്ര​ദീ​പും അ​നി​ത​യും ഭ​ര​ത​നാ​ട്യ​ത്തി​ൽ പ്രി​യ​ദ​ർ​ശി​നി ഗോ​വി​ന്ദും വി​ദ്യാ സു​ബ്ര​ഹ്മ​ണ്യ​നും അ​വ​ത​രി​പ്പി​ക്കു​ന്ന ഡാ​ൻ​സ് ഫ്യൂ​ഷ​ൻ
  • മേ​യ് 10: വി​ദ്വാ​ൻ ഡോ. ​എ​ൽ സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്റെ ക​ർ​ണാ​ട​ക ക്ലാ​സി​ക്ക​ൽ വ​യ​ലി​ൻ പാ​രാ​യ​ണം എ​ന്നി​വ ന​ട​ക്കു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsIndo-Bahrain Dance and Music Festival
News Summary - Indo-Bahrain Dance and Music Festival gets off to a grand start
Next Story