Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇൻഡിഗോ കൊച്ചി-ബഹ്‌റൈൻ...

ഇൻഡിഗോ കൊച്ചി-ബഹ്‌റൈൻ സർവിസുകളുടെ സമയത്തിൽ മാറ്റം പ്രഖ്യാപിച്ചു

text_fields
bookmark_border
ഇൻഡിഗോ കൊച്ചി-ബഹ്‌റൈൻ സർവിസുകളുടെ സമയത്തിൽ മാറ്റം പ്രഖ്യാപിച്ചു
cancel

മനാമ: യാത്രക്കാർക്കായി കൊച്ചി-ബഹ്‌റൈൻ സെക്ടറിലെ ഇൻഡിഗോ വിമാന സർവീസുകളുടെ പുതിയ സമയക്രമം പ്രഖ്യാപിച്ചു. ജൂലൈ 23 മുതൽ വിവിധ തീയതികളിലാണ് സർവീസ് സമയത്തിൽ മാറ്റം വരുത്തിയിട്ടുള്ളത്.

ജൂലൈ 23 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ കൊച്ചി-ബഹ്‌റൈൻ സർവീസുകൾ ഒരു മണിക്കൂർ വൈകിയാണ് സർവീസ് നടത്തുക. കൊച്ചിയിൽ നിന്ന് രാത്രി 9:20ന് പുറപ്പെട്ട് ബഹ്‌റൈനിൽ രാത്രി 12:15ന് എത്തുന്ന രീതിയിലും, തിരിച്ച് ബഹ്‌റൈനിൽ നിന്ന് പുലർച്ചെ 1:15ന് പുറപ്പെട്ട് രാവിലെ 8:25ന് കൊച്ചിയിൽ എത്തുന്നതുമാണ് പുതിയ സമയം. തുടർന്ന് ജൂലൈ 25 മുതൽ 31 വരെയുള്ള തീയതികളിൽ സർവീസ് സമയങ്ങൾ രണ്ടു മണിക്കൂറും ഇരുപത്തിയഞ്ച് മിനിറ്റും നേരത്തെയാക്കിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ കൊച്ചിയിൽ നിന്ന് വൈകുന്നേരം 6:55ന് പുറപ്പെട്ട് രാത്രി 9:50ന് ബഹ്‌റൈനിൽ എത്തിച്ചേരാം. മടക്കയാത്ര ബഹ്‌റൈനിൽ നിന്ന് രാത്രി 10:50-ന് പുറപ്പെട്ട് രാവിലെ 6:00 മണിക്ക് കൊച്ചിയിൽ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

യാത്രക്കാരും ബന്ധപ്പെട്ട ട്രാവൽ ഏജൻസികളും ഈ സമയമാറ്റം ശ്രദ്ധിക്കണമെന്നും യാത്രക്കാരെ വിവരം അറിയിക്കണമെന്നും ഇൻഡിഗോ അധികൃതർ അഭ്യർത്ഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Flight cancellationgulfair India Express
Next Story