Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2026 10:59 AM IST Updated On
date_range 30 March 2026 10:59 AM ISTവിദ്യാഭ്യാസ മേഖലയിൽ സ്വദേശിവത്കരണം ശക്തം
text_fieldsbookmark_border
മനാമ: ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയത്തിൽ സ്വദേശിവൽക്കരണ നടപടികൾ ഊർജിതമായി തുടരുന്നു.
2019ന് ശേഷം മന്ത്രാലയത്തിന് കീഴിൽ ഒരു പ്രവാസിയെപ്പോലും പുതുതായി നിയമിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. നാഷനൽ ഓഡിറ്റ് ഓഫീസിന്റെ 2024-2025 വാർഷിക റിപ്പോർട്ടിലെ പരാമർശങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രാലയം. നിലവിലുള്ള പ്രവാസി ജീവനക്കാരുടെ കരാറുകൾ ഘട്ടംഘട്ടമായി അവസാനിപ്പിക്കുകയും പകരം യോഗ്യരായ ബഹ്റൈനികളെ നിയമിക്കുകയും ചെയ്യുന്ന പദ്ധതി വിജയകരമായി മുന്നോട്ട് പോകുന്നുവെന്നും മന്ത്രാലയം അറിയിച്ചു.
സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

