Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​തി​ൽ ത​ക​ർ​ന്ന്...

മ​തി​ൽ ത​ക​ർ​ന്ന് ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി മ​രി​ച്ച സം​ഭ​വം: സൈ​റ്റ് മാ​നേ​ജ​ർ​ക്ക് മൂ​ന്നു​മാ​സം ത​ട​വ്

text_fields
bookmark_border
മ​തി​ൽ ത​ക​ർ​ന്ന് ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി മ​രി​ച്ച സം​ഭ​വം: സൈ​റ്റ് മാ​നേ​ജ​ർ​ക്ക് മൂ​ന്നു​മാ​സം ത​ട​വ്
cancel

മ​നാ​മ: സി​ത്ര​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വീ​ടി​ന്റെ മ​തി​ൽ ത​ക​ർ​ന്ന് വീ​ണ് ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ബ​ഹ്‌​റൈ​നി സൈ​റ്റ് സൂ​പ്പ​ർ​വൈ​സ​ർ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ഹൈ ​ക്രി​മി​ന​ൽ കോ​ട​തി ക​ണ്ടെ​ത്തി. മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ, തൊ​ഴി​ലി​ട​ങ്ങ​ളി​ലെ സു​ര​ക്ഷാ​വീ​ഴ്ച തു​ട​ങ്ങി​യ നാ​ല് കു​റ്റ​ങ്ങ​ൾ ചു​മ​ത്തി ഇ​യാ​ൾ​ക്ക് മൂ​ന്നു​മാ​സം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു.

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. 60 വ​യ​സ്സു​കാ​ര​നാ​യ ബ​ൽ​വീ​ന്ദ​ർ സിം​ഗ് എ​ന്ന തൊ​ഴി​ലാ​ളി​യാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വീ​ടി​ന്റെ ഒ​ന്നാം നി​ല​യി​ൽ ചാ​യ കു​ടി​ക്കാ​നാ​യി അ​ദ്ദേ​ഹം ജ​ന​ലി​ന​രി​കി​ൽ ഇ​രു​ന്നു. തി​രി​കെ ജോ​ലി​ക്ക് ക​യ​റാ​ൻ എ​ഴു​ന്നേ​റ്റ​പ്പോ​ൾ ത​ല​ക്ക​റ​ക്കം അ​നു​ഭ​വ​പ്പെ​ടു​ക​യും ബാ​ല​ൻ​സ് തെ​റ്റു​ക​യും​ചെ​യ്തു.

പി​ടി​ച്ചു​നി​ൽ​ക്കാ​ൻ സ​മീ​പ​ത്തെ മ​തി​ലി​ൽ ചാ​രി​യ​പ്പോ​ൾ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത മ​തി​ൽ ത​ക​ർ​ന്ന് താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. മൂ​ന്നു​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ​നി​ന്ന് താ​ഴെ​യു​ള്ള സി​മ​ന്റ് ക​ട്ട​ക​ൾ​ക്ക് മു​ക​ളി​ലേ​ക്കാ​ണ് വീ​ണ​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ സൈ​റ്റ് മാ​നേ​ജ​ർ​ക്ക് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​താ​യി കോ​ട​തി നി​രീ​ക്ഷി​ച്ചു.

മ​തി​ലി​ന് മു​ക​ളി​ലെ ഭാ​രം താ​ങ്ങാ​ൻ ആ​വ​ശ്യ​മാ​യ ‘ലി​ന്റ​ൽ’ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ​ക്കി​ടെ​യാ​ണ് അ​പ​ക​ടം. സൈ​റ്റി​ൽ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നി​ല്ല. അ​പ​ക​ട​സാ​ധ്യ​ത​ക​ൾ മു​ൻ​കൂ​ട്ടി വി​ല​യി​രു​ത്തു​ന്ന​തി​ൽ മാ​നേ​ജ​ർ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും കോ​ട​തി ക​ണ്ടെ​ത്തി. തൊ​ഴി​ലാ​ളി​യു​ടെ മ​ര​ണം തൊ​ഴി​ലു​ട​മ​യു​ടെ​യും മാ​നേ​ജ​റു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് ലേ​ബ​ർ മ​ന്ത്രാ​ല​യ​ത്തി​ന്റെ റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് 44കാ​ര​നാ​യ ബ​ഹ്‌​റൈ​നി കോ​ൺ​ട്രാ​ക്ട​ർ​ക്കെ​തി​രെ ശി​ക്ഷാ​ന​ട​പ​ടി​യു​ണ്ടാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Workersdiesjailedmanagerwall collapses
News Summary - Indian worker dies after wall collapses: Site manager jailed for three months
Next Story