Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ യൂ​നി​വേ​ഴ്സി​റ്റി ആ​ൻ​ഡ് ഐ.​ടി.​ഇ.​സി പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം

text_fields
bookmark_border
ഇ​ന്ത്യ​ൻ യൂ​നി​വേ​ഴ്സി​റ്റി ആ​ൻ​ഡ് ഐ.​ടി.​ഇ.​സി പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം
cancel
camera_alt

ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഇ​ന്ത്യ​ൻ യൂ​നി​വേ​ഴ്‌​സി​റ്റി ആ​ൻ​ഡ് ഇ​ന്ത്യ​ൻ ടെ​ക്‌​നി​ക്ക​ൽ ആ​ൻ​ഡ് ഇ​ക്ക​ണോ​മി​ക് കോ​ഓ​പ​റേ​ഷ​ൻ (ഐ.​ടി.​ഇ.​സി) പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം

മ​നാ​മ: ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​ൻ യൂ​നി​വേ​ഴ്‌​സി​റ്റി ആ​ൻ​ഡ് ഇ​ന്ത്യ​ൻ ടെ​ക്‌​നി​ക്ക​ൽ ആ​ൻ​ഡ് ഇ​ക്ക​ണോ​മി​ക് കോ​ഓ​പ​റേ​ഷ​ൻ (ഐ.​ടി.​ഇ.​സി) പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം സെ​ക്ക​ൻ​ഡ് എ​ഡി​ഷ​ൻ ന​ട​ന്നു.

പ​രി​പാ​ടി​യി​ൽ ബ​ഹ്‌​റൈ​നി​ലെ ഉ​ന്ന​ത വ്യ​ക്തി​ത്വ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. മു​ൻ തൊ​ഴി​ൽ, സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രി അ​ബ്ദു​ൽ​ന​ബി അ​ൽ​ഷോ​ല, പാ​ർ​ല​മെ​ന്റ് അം​ഗം ഡോ. ​​​മ​റി​യം അ​ൽ ദേ​ൻ, ബ​ഹ്‌​റൈ​ൻ എ​സ്‌.​എം.​ഇ സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​അ​ബ്ദു​ൽ ഹ​സ​ൻ അ​ൽ ദൈ​രി, ഹ്യൂ​മ​ൻ റി​സോ​ഴ്‌​സ് ഡ​യ​റ​ക്ട​ർ, അ​ർ​ബ​ൻ പ്ലാ​നി​ങ് ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെ​ന്റ് അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ ശൈ​ഖ് അ​ഹ​മ്മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, ലേ​ബ​ർ റി​ലേ​ഷ​ൻ​സ് അ​സി​സ്റ്റ​ന്റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​ഖീ​ൽ അ​ബു ഹു​സൈ​ൻ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

എ​ൻ.​ആ​ർ.​ഐ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഇ​ത​ര രാ​ജ്യ​ക്കാ​ർ​ക്കും ഇ​ന്ത്യ​യി​ൽ വി​ദ്യാ​ഭ്യാ​സം ന​ട​ത്തു​ന്ന​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്റി​ന്റെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​വ​ത​രി​പ്പി​ച്ച പ​ദ്ധ​തി​യാ​ണി​ത്. ച​ട​ങ്ങി​ൽ സം​സാ​രി​ച്ച അ​ബ്ദു​ൽ​ന​ബി അ​ൽ​ഷോ​ല​യും ഡോ. ​​​അ​ബ്ദു​ൽ ഹ​സ​ൻ അ​ൽ ദൈ​രി​യും ഇ​ന്ത്യ​യും ബ​ഹ്‌​റൈ​നും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ന്ത്യ​യി​ൽ വി​ദ്യാ​ഭ്യാ​സം ന​ട​ത്തു​ന്ന​തി​ന്റെ പ്ര​യോ​ജ​ന​ങ്ങ​ളും ഐ.​ടി.​ഇ.​സി കോ​ഴ്‌​സു​ക​ളു​ടെ നേ​ട്ട​ങ്ങ​ളും ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ് എ​ടു​ത്തു​പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ൽ പ​ഠി​ക്കാ​നു​ള്ള അ​വ​സ​രം സം​ബ​ന്ധി​ച്ച് ന​വം​ബ​റി​ൽ ബ​ഹ്‌​റൈ​നി​ൽ ര​ണ്ടു വി​ദ്യാ​ഭ്യാ​സ മേ​ള​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. യു​ണി​ഗ്രാ​ഡു​മാ​യി സ​ഹ​ക​രി​ച്ച് ടൈം​സ് ഗ്ലോ​ബ​ൽ സം​ഘ​ടി​പ്പി​ച്ച ആ​ദ്യ മേ​ള അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AlumniIndian UniversityITEC
News Summary - Indian University and ITEC Alumni Association
Next Story