ഇന്ത്യൻ ടൂറിസത്തിന് ഒരു വർഷം കൊണ്ട് വിപ്ലവകരമായ മാറ്റമെന്ന് കണ്ണന്താനം

12:37 PM
31/10/2018

മനാമ: ഇന്ത്യൻ ടൂറിസത്തിന് ഒരു വർഷം കൊണ്ട് വിപ്ലവകരമായ മാറ്റമുണ്ടായതായി കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം. ഒൗദ്യോഗിക ആവശ്യത്തിനായി ബഹ്റൈനിൽ എത്തിയ അദ്ദേഹം ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ആഗോള ടൂറിസം വളർന്നത് കേവലം ഏഴ് ശതമാനം മാത്രമാണ്. എന്നാൽ ഇന്ത്യയുടെ വളർച്ച 14 ശതമാനമാണ്. ആഗോള ടൂറിസത്തിൽ നിന്നുള്ള വരുമാനത്തെക്കാൾ ഇന്ത്യക്ക് അഞ്ചിരട്ടി വരുമാനം ഉണ്ടായി. ഇന്ത്യയുടെ വരുമാനത്തിൽ 19.2 ശതമാനം വരുമാനമുണ്ടായി. എന്നാൽ ഇതിൽ താൻ സന്തുഷ്ടനാണോ എന്ന് ചോദിച്ചാൽ അല്ലെന്നാണ് ഉത്തരമെന്നും കണ്ണന്താനം വ്യക്തമാക്കി.

kannan

ഇനിയും നേട്ടമുണ്ടാകണം. കാരണം നിരവധി ടൂറിസ്റ്റ് സ്ഥലങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. െഎ.എ.എസ് ഉദ്യോഗസ്ഥൻ, എം.എൽ.എ എന്നീ നിലകളിൽ പ്രവർത്തിച്ച താൻ പോലും ഇന്ത്യയുടെ ഒരു ശതമാനം സ്ഥലങ്ങൾ മാത്രമാണ് കണ്ടിട്ടുള്ളത്. ഒരു വർഷത്തിനുള്ളിൽ ഇന്ത്യയുടെ ടൂറിസത്തിൽ നിന്നുള്ള വരുമാനം 234 ബില്ല്യൻ കോടിയാണ്. ഇതിൽ വിദേശികളിൽ നിന്നുള്ള വരുമാനം 27 ബില്ല്യൻ ഡോളറാണ്. ഇൗ വരുമാനം നമ്മുടെ ജി.ഡി.പിയുടെ ഒമ്പതു ശതമാനം വരും. രാജ്യത്തെ 13 ശതമാനം ആളുകൾ ടൂറിസം മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. വേൾഡ് ടൂറിസം ട്രാവത്സ് ആന്‍റ് കൗൺസിലി​​​െൻറ പുതിയ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം മൂന്നാമതാണെന്നും കണ്ണന്താനം പറഞ്ഞു. 

Loading...
COMMENTS