ഇന്ത്യൻ സോഷ്യൽ ഫോറം അവാർഡ്ദാനച്ചടങ്ങ് സംഘടിപ്പിച്ചു
text_fieldsഇന്ത്യൻ സോഷ്യൽ ഫോറം സംഘടിപ്പിച്ച അവാർഡ്ദാനച്ചടങ്ങിൽനിന്ന്
മനാമ: ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ സോഷ്യൽ ഫോറം സംഘടിപ്പിച്ച കാമ്പയിന് സമാപനംകുറിച്ച് സാംസ്‌കാരിക സമ്മേളനവും അവാർഡ് ദാന ചടങ്ങും മുഹറഖ് അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ നടന്നു. ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരായ അഷ്കർ പൂഴിത്തല (കേരള), രാജഗിരി യൂസഫ് (തമിഴ്നാട്), ഖലീഗുർ റഹ്മാൻ (ഡൽഹി) എന്നിവർ സംസാരിച്ചു.
സാമൂഹിക പ്രവർത്തകനായ റഷീദ് മാഹി പങ്കെടുത്തു. സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് ഇന്ത്യൻ സോഷ്യൽ ഫോറം നൽകുന്ന അവാർഡുകൾ ചടങ്ങിൽ വിതരണംചെയ്തു. വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ഡോ. മുസ്‌തഫ റസാ റബ്ബാനി, സാമൂഹിക രംഗത്തെ പ്രവർത്തനത്തിന് ജവാദ് പാഷ, ജീവകാരുണ്യ മേഖലയിലെ പ്രവർത്തനത്തിന് സാബു ചിറമ്മേൽ, ഫൈസൽ പറ്റാണ്ടി എന്നിവർക്കാണ് പുരസ്കാരം.
മികച്ച എഴുത്തുകാരനായി അബ്ദുൽ ഖയ്യും, മികച്ച സംരംഭകനായി ബി.കെ. റിയാസ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള സ്റ്റേറ്റ് പ്രസിഡൻറ് സൈഫ് അഴിക്കോട്, ജനറൽ സെക്രട്ടറി കെ.വി. മുഹമ്മദലി, കർണാടക സ്റ്റേറ്റ് പ്രസിഡൻറ് അബ്ദുൽ റഹ്മാൻ ഇർഫാൻ, സെക്രട്ടറി നസീം, തമിഴ്നാട് സ്റ്റേറ്റ് പ്രസിഡൻറ് മുഹമ്മദ് നവാസ്, സെക്രട്ടറി അത്താഉല്ല, ഉർദു ഘടകം പ്രസിഡൻറ് അലി അക്തർ, സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബൂബക്കർ സിദ്ദീഖ്, മെംബർ റഷീദ് സയ്യദ്, യൂസഫ് അലി, സയ്യിദ് സിദ്ദീഖ് എന്നിവരും പങ്കെടുത്തു. മുഹമ്മദ് റനീഷ്, ഹാഷിഫ്, മെഹറൂഫ്, അഹ്മദ് ഷാൻ, മുസ്തഫ ടോപ്മാൻ എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.