ഇന്ത്യൻ സോഷ്യൽ ഫോറം ഇഫ്താർ സംഗമം സംഘടിപ്പിച്ചു
text_fieldsഇന്ത്യൻ സോഷ്യൽ ഫോറം സംഘടിപ്പിച്ച ഇഫ്താർ സംഗമം
മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം മുഹറഖ് ഇസ്ലാഹി സെന്ററിൽ വെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പരസ്പരം സ്നേഹത്തിലും സാഹോദര്യത്തിലും ഐക്യപ്പെട്ടുകൊണ്ട് മാനവികതയുടെ വീണ്ടെടുപ്പിന് പ്രവാസികൾ പരിശ്രമിക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം കേരള പ്രസിഡന്റ് സൈഫ് അഴിക്കോട് പറഞ്ഞു.
ജോ. സെക്രട്ടറി അസീർ പാപ്പിനിശ്ശേരി, സകരിയ ചാവക്കാട്, മുസ്തഫ തൃശൂർ, അലി അക്ബർ, റഫീഖ് അബ്ബാസ്, ഫൈസൽ കൊല്ലം എന്നിവർ പങ്കെടുത്തു. അബൂബക്കർ സിദ്ദീഖ് റമദാൻ സന്ദേശം നൽകി. വളന്റിയർ പ്രവർത്തനത്തിന് മുസ്തഫ ടോപ്പ്മാൻ, ഷഫീക് വടകര എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി വി.കെ. മുഹമ്മദലി സ്വാഗതവും ടി.എം.സി. മൊയ്തി നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

