ഇന്ത്യൻ സോഷ്യൽ ഫോറം രണ്ടാംഘട്ട കിറ്റ് വിതരണം
text_fieldsമനാമ: ഇന്ത്യൻ സോഷ്യൽ ഫോറം രണ്ടാംഘട്ട ഭക്ഷ്യ കിറ്റുകൾ വിതരണം നടത്തി. പ്രയാസം അനുഭവിക്കുന്ന ഇന്ത്യക്കാരായ പ്രവാസികളെ നേരിട്ട് കണ്ടെത്തി അവർക്ക് വേണ്ട സഹായങ്ങളും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തുകൊണ്ടുള്ള പ്രവർത്തനമാണ് ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈൻ കേരള ഘടകം നടത്തുന്നത്.ആദ്യഘട്ട വിതരണത്തിൽ നൂറുകണക്കിനാളുകൾക്ക് സഹായമെത്തിക്കാൻ സോഷ്യൽ ഫോറം പ്രവർത്തകർക്ക് സാധിച്ചു. തുടർന്നും ആവശ്യക്കാർ എത്തിയതോടെയാണ് രണ്ടാംഘട്ടം സാധനങ്ങൾ സ്വരൂപിച്ചത്.
വിതരണത്തിന് സൈഫുദ്ദീൻ അഴീക്കോട്, അഷ്റഫ്, ഷംനാദ്, എന്നിവർ നേതൃത്വം നൽകി. മനാമ, മുഹറക്, ഹമദ് ടൗൺ, റിഫ എന്നീ നാലു മേഖലകളായി തിരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡൻറ് അലിഅക്ബർ, ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
