ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗത്തിന് പുതിയ ഭാരവാഹികൾ
text_fieldsമസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗത്തിന്റെ 2023 -24 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വി. സന്തോഷ് കുമാർ കൺവീനറും കെ.വി. വിജയൻ കോകൺവീനറുമാണ്. എം.കെ. അംബുജാക്ഷനാണ് ട്രഷറർ.
ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗത്തിന് പുതിയ ഭാരവാഹികൾനൗഫൽ പുനത്തിൽ (സാമൂഹികക്ഷേമം), സന്തോഷ് എരിഞ്ഞേരി (കായിക വിഭാഗം), ശ്രീവിദ്യ രവീന്ദ്രൻ (ബാലവിഭാഗം), കെ. ജഗദീഷ് (സാഹിത്യ വിഭാഗം), ശ്രീജ രമേഷ് (വനിത വിഭാഗം), എം.എസ്. വിനോദ് കുമാർ (ശാസ്ത്ര സാങ്കേതിക വിഭാഗം) എന്നിവരാണ് വിവിധ ഉപവിഭാഗങ്ങളുടെ സെക്രട്ടറിമാർ. കെ.വി. വിജയൻ കലാവിഭാഗം സെക്രട്ടറിയുടെ അധിക ചുമതലകൂടി വഹിക്കും. ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ ചേർന്ന കേരള വിഭാഗം അംഗങ്ങളുടെ പൊതുയോഗമാണ് ഐകകണ്ഠ്യേന ഭാരവാഹികളെ തെരഞ്ഞെടുത്തത്. രണ്ടു വർഷമാണ് പുതിയ ഭരണസമിതിയുടെ കാലാവധി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

