ഇന്ത്യൻ സ്കൂൾ: കച്ചവട താൽപര്യക്കാരെ തിരിച്ചറിയണമെന്ന് പി.പി.എ
text_fieldsമനാമ: ഇന്ത്യൻ സ്കൂളിൽ പിടിമുറുക്കാൻ ശ്രമിക്കുന്ന കച്ചവട താൽപര്യക്കാരെയും ആദർശ ശുദ്ധിയില്ലാത്തവരെയും തിരിച്ചറിയണമെന്ന് പ്രോഗ്രസീവ് പാരൻറ്സ് അലയൻസ് (പി.പി.എ) ഭാരവാഹികൾ അഭ്യർഥിച്ചു. കഴിഞ്ഞ ദിവസം അദ്ലിയ ഫുഡ് വേൾഡ് ഹാളിൽ നടന്ന പരിപാടിയിൽ നിരവധി രക്ഷിതാക്കൾ സംബന്ധിച്ചു. ഇതിൽ സ്ഥാനാർഥികളെ പരിചയപ്പെടുത്തി. സാമൂഹിക ^സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. പി.പി.എക്ക് എതിരെ മത്സരിക്കുന്ന മറ്റ് രണ്ട് പാനലുകളും നയിക്കുന്നത് നിലവിൽ രക്ഷിതാക്കളല്ലാത്ത മുൻ ചെയർമാൻമാരാണ്. സ്പോൺസേർഡ് പാനലുകളാണത്. പി.പി.എ കഴിഞ്ഞ മൂന്ന് വർഷം പ്രിൻസ് നടരാജെൻറ നേതൃത്വത്തിൽ സ്കൂളിൽ നടപ്പാക്കിയ നേട്ടങ്ങളുടെ പട്ടികയുമായാണ് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
ഇൗ കാലയളവിൽ സ്കൂളിന് പഠനരംഗത്ത് പുതിയദിശാബോധം നൽകാനും സാമ്പത്തിക അച്ചടക്കമുണ്ടാക്കാനും കഴിഞ്ഞതായി യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സ്കൂളിെൻറ എല്ലാവിധ സാമ്പത്തിക ഇടപാടുകളും സുതാര്യമാക്കി. അധ്യാപനത്തിൽ നൂതനമായ മാറ്റങ്ങൾ കൊണ്ട് വരികയും സ്കൂൾ മികവിെൻറ കേന്ദ്രമായി മാറുകയും ചെയ്തു. വിദ്യാഭ്യാസ രംഗത്തെ ബാഹ്യ ഇടപെടലുകൾ ഇല്ലാതാക്കി വിദ്യാഭ്യാസ വിദഗ്ധരുടെ കയ്യിൽ സ്കൂളിനെ ഭദ്രമാക്കുകയാണ് ചെയ്തത്. അധ്യാപകർക്കിടയിൽ കിടമത്സരങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഒരുസമീപനവും സ്വീകരിച്ചില്ല. അതിെൻറ ഫലമായി ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതമായ മനോഭാവം രൂപപ്പെട്ടു. ഗ്രൂപ്പിന് അതീതമായി അധ്യാപക പ്രതിനിധിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ പൂർണമായി അംഗീകരിച്ചുകൊണ്ട് അവർക്കിടയിൽ നിന്ന് സ്ഥാനാർഥിയെ നിർത്തേണ്ടെന്ന് പി.പി.എ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. വൻ സാമ്പത്തിക ബാധ്യതകൾ കൊണ്ട് സ്കൂളിെൻറ ദൈനം ദിന പ്രവർത്തനങ്ങൾ തന്നെ പ്രയാസകരമായിരുന്ന ഒരു അവസ്ഥയിൽ നിന്നാണ് ഞങ്ങൾ തുടങ്ങിയത്.
തുടർന്ന് അവിടുത്തെ എല്ലാ അനാവശ്യ ചെലവുകളും ഒഴിവാക്കി. ഒപ്പം സാമ്പത്തിക പരിമിതികളിൽ നിന്നുകൊണ്ട് തന്നെ സ്കൂളിൽ വിവിധ വികസന പ്രവർത്തനങ്ങൾക്ക് മുൻകയ്യെടുക്കാൻ ഭരണസമിതിക്ക് കഴിഞ്ഞിട്ടുണ്ട്. രണ്ട് മെഗ ഫെയർ നടത്തിയ ഈ ഭരണസമിതി 2016ലെ ഫെയറിൽ നിന്നും 160000 ദിനാർ എന്ന വരുമാന നേട്ടം ഓഡിറ്റ് ചെയ്ത് ജനറൽ ബോഡിയിൽ അവതരിപ്പിക്കുകയും മുഴുവൻ ആളുകളുടെയും പ്രശംസ നേടുകയും ചെയ്തു. ഇത്തരം നേട്ടങ്ങൾക്ക് നേതൃത്വം നൽകിയ പ്രിൻസ് നടരാജനാണ് വീണ്ടും പി.പി.എയുടെ ചെയർമാൻ സ്ഥാനാർഥി. സ്കൂളിനെ പുതിയ ഉയരങ്ങളിലേക്ക് കൈപിടിച്ചുയർത്താൻ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പരിചയ സമ്പന്നരുടെ പാനലാണ് പി.പി.എ മുന്നോട്ടുവെക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
