ഇന്ത്യൻ സ്കൂൾ റിഫ കാമ്പസിൽ വർണാഭമായ അവാർഡ് ദാന ചടങ്ങ്
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ റിഫ കാമ്പസിൽ 2016^17 അക്കാദമിക് വർഷത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ ആദരിച്ചു. കഴിഞ്ഞ ദിവസം നടന്ന അവാർഡ് ദാന ചടങ്ങിൽ 800ഒാളം കുട്ടികൾ പെങ്കടുത്തു. പ്രകൃതിയുടെ പ്രാധാന്യം പ്രകടമാക്കുന്ന ആശയം മുൻനിർത്തി നിരവധി കലാപരിപാടികളും നടന്നു.
ചടങ്ങിൽ അതിഥികളായി പെങ്കടുത്ത എഞ്ചിനിയർ മുഹമ്മദ് അലി അൽഖോസായ്, പി.വി.മുഹമ്മദ് റഫീഖ്, വിദ്യാഭ്യാസ മന്ത്രാലയ പ്രതിനിധി അൻവർ അൽ ഖാബി എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ചെയർമാൻ പ്രിൻസ് നടരാജൻ, സെക്രട്ടറി ഷെമിലി പി.ജോൺ, വൈസ്.ചെയർമാൻ മുഹമ്മദ് ഇഖ്ബാൽ, ഖുർഷിദ് ആലം, സജി ആൻറണി, ജെയ്ഫർ മെയ്ദാനി, പ്രിയ ലാജി, പ്രിൻസിപ്പൽമാരായ വി.ആർ.പളനിസ്വാമി, സുധീർ കൃഷ്ണൻ, ൈവസ് പ്രിൻസിപ്പൽ പമേല സേവ്യർ, ഹെഡ് ടീച്ചർമാരായ സലോണ പയസ്, എലിസബത്ത് ഫിലിപ്പ് തുടങ്ങിയവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
