ബഹ്റൈൻ സ്കൂളുകൾക്ക് മികച്ച വിജയം
text_fieldsമനാമ: പത്താം തരം സി.ബി.എസ്.ഇ പരീക്ഷയിൽ ബഹ്റൈൻ സ്കൂളുകൾക്ക് മികച്ച വിജയം. ഇന്ത്യൻ സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ, ഇബ്നുൽ ഹൈഥം സ്കൂൾ, അൽ നൂർ ഇൻറർനാഷണൽ സ്കൂൾ, ഏഷ്യൻ സ്കൂൾ, ന്യൂ മില്ലേനിയം സ്കൂൾ എന്നിവടങ്ങിൽ നിന്നുള്ള കുട്ടികളാണ് പരീക്ഷ എഴുതിയത്.കമ്പാർട്മെൻറ് സൗകര്യം ലഭിച്ചവരുടെ എണ്ണം കൂടി കൂട്ടിയാൽ ബഹ്റൈൻ സ്കൂളുകളിൽ 100 ശതമാനമാണ് വിജയം. ഇന്ത്യൻ സ്കൂളിൽ 730കുട്ടികൾ പരീക്ഷ എഴുതിയതിൽ 697കുട്ടികൾ ഉന്നത പഠനത്തിന് യോഗ്യത നേടുകയും 33 കുട്ടികൾക്ക് ഇംപ്രൂവ്മെൻറിനുള്ള അവസരം (എലിജിബിൾ ഫോർ ഇംപ്രൂവ്മെൻറ് ഒാഫ് പെർഫോമൻസ്^ഇ.െഎ.ഒ.പി) ലഭിക്കുകയും ചെയ്തു. കമ്പാർട്മെൻറ് സൗകര്യം ലഭിച്ച കുട്ടികൾ ഒഴിച്ചുള്ള വിജയശതമാനം 95.5 ആണ്. പോയ വർഷം ഇത് 92.75 ആയിരുന്നു. 130 കുട്ടികൾക്ക് എല്ലാ വിഷയത്തിലും എ^വൺ ലഭിച്ചു. സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, സെക്രട്ടറി ഷെംലി പി.ജോൺ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ.പളനി സ്വാമി തുടങ്ങിയവർ വിദ്യാർഥികളെ അഭിനന്ദിച്ചു.
എല്ലാ വിഷയങ്ങളിലും എ^വൺ നേടിയവർ: അക്ഷര ഷാജി, അഞ്ജലി ജെയിംസ്, ഇഫ്രയിം തോമസ് ജേക്കബ്, കെവിൻ ലിയോ, സാമിയ ബിൻത് മോഫിസ്, അലീന തങ്കം ലിൻസൺ, ഇന്ദിര പ്രിയദർശിനി, കരൺ പൽ സിങ്, നവാഫ് നസീർ, പ്രണവ് സോമയ്യ, രാഹുൽ ജോസ്, വിദ്യുത് മദൻ മോഹൻ, എയ്ഞ്ചൽ ഫിൽജി വർഗീസ്, ദിവ്യാൻശ് കൃഷ്ണകാന്ത് ഗാന്ധി, ഇവാൻ കോശി എബ്രഹാം, ജിനോ രോഹിത്, ജോയൽ ജേക്കബ് സ്റ്റീഫൻ, കൃഷ്ണ രമേഷ് സാംബശിവൻ, റിയ സൂസൻ ജോൺ, ആൽവി നിത പ്രസാദ്, ഇമ്മാനുവേൽ ജൂഡ് മാത്യു, ഗായത്രി വിനോദ്, ഗായത്രി ലക്ഷ്മി ദേവി, ജയലക്ഷ്മി സുരേഷ് ബാബു, ജോവൻ ട്രീസ ആൻറണി, ഫീബ മേരി ഷാജൻ, സത്മ എലിസബത്ത് എബ്രഹാം, ശരത് ജേക്കബ് ജേക്കബ്, വിനോഷ ഹിൽദ ഗ്രേഷ്യസ്, എയ്ഞ്ചലിൻ ജീബ റിജലി, ജിഷ ജോസഫ്, കൃണ ജയേഷ് കുമാർ സേത്, മറിയ റെയ്ച്ചൽ ശ്രീനിവാസൻ, നെയ്മ റെജി ജോൺ, നൗഫ മുഹമ്മദ് നലിം, റുഫോസ് റോയ്മോൻ, ലക്ഷ്മി അജിത്, നീരജ് മോൻ താഴേക്കുനിയിൽ, സിമ്രാൻ സച്ദേവ, സാറ ഹഷ്മിന, അലൻ സാം തോമസ്, അശ്വിൻ കൃഷ്ണ, റിഷിത ഗോദാവർതി, റോഹിത് പി.സത്യൻ, വൃന്ദ ഭാവേഷ്കുമാർ മിസ്ട്രി, െഎഷാനി മിത്ര, ആകൃതി ജെയ്ൻ, ആർഷ്ദീപ് സിങ്, ക്രിസ്റ്റീന വിനോദ് ജേക്കബ്, ഫതമ ഖാത്തൂൺ,ഗോപിക രാജ്, പ്രത്യുഷ് പുരോഹിത്, സൈനബ് കമാർ, അനാമിക റെയ്സ ഫെർണാണ്ടസ്, ഫർസാന അഷ്റഫ് അലി, അമല തോമസ്, ആൻ മേരി ജോർജ്, ദിയ ജോയ് വർഗീസ്, ഡോണ മേരി ജോൺ, നിധ ഇ. സഫർ, സഞ്ജയ് രാജു, ഷാരൺ ജോസഫ്, ഷിഫ അബ്ദുസലാം, ശ്രുതി പ്രസാദ്, അമിത ദാസ്, ആർദ്ര പ്രകാശ് ദീപ, കൃപ പി. ബിനുമോൻ, പാർവതി രാജീവ്, പ്രണവ് ശങ്കർ മധുസൂദനൻ, ഷിഫാന എസ്.ബീവി, വൈഷ്ണവി രാജ്, ആകർഷ് ജയപ്രകാശ്, അക്ഷിത് ജ്യോതിഷ്, ഗോകുൽ കൃഷ്ണ പ്രദീപ് കുമാർ, രഞ്ജുൽ അറുമാഡി, ശ്രദ്ധ ജയപ്രകാശ്, അന്തര റെയ്സ, അതുല്യ ലിസ് മാത്യു, എലിസബത്ത് അനിൽ ടൈറ്റസ്, ഇഷിത ബഹുഗുണ, റോഷൻ വിജു കോവൂർ, ഷോൺ ജീജോ, അഭയ് മൻസുഖ്,കൃഷ്ണപ്രിയ പ്രസാദ്, ലക്ഷ്മി, നവമി ടി. വാമദേവൻ, സിമ്രാൻജിത് കൗർ, ആർലിൻ ഡിസൂസ, ഹരികൃഷ്ണൻ എ.ഗിരിധർ, ഹർഷിണി കാർത്തികേയൻ അയ്യർ, ലക്ഷ്മിപ്രിയ ശേഖർ, സാന്ദ്ര സാറ ലിജു, ഷിഫ മഖ്ബ, സ്നേഹ ശിവശങ്കരൻ, സ്നേഹ സൂസന്ന തോമസ്, വൈഷ്ണവി ചെല്ലപ്പ, നവ്നീത് കൗർ, പൂജ രാജേന്ദ്ര ജോഷി, ഋതുപർണ മിശ്ര, സഹീൽ അഹ്മദ്, ആരതി പവിത്രൻ, അശ്വതി ഇയ്യാനി ബിജോയ്, മീര സുന്ദർ, മെറിൻ എൽസ തോമസ്, രുദ്ര ഷാജി ഹിമ, അലൻ സജി, അൻസ പ്രേം, െഎറിൻ മറിയം ബെന്നി, ഫേബ ബിജു എബ്രഹാം, ഹിബ, നമിത അശോക്, ശ്രുതി ശ്രീകുമാർ, അമൽ അജി, ഫാത്തിമ സിദ്ദീഖ്, മറീന ഫ്രാൻസിസ് കൈതാരത്ത്, നേഹ മറിയം വർഗീസ്, ശ്രീദേവി ശ്രീധരൻ, അദ്വൈത് ശങ്കർ, അനുഷ കെ.അൻവർ, അശ്വിൻ രാജീവ്, ഹരിത ചല്ലൻ, സ്റ്റെഫി ആൻ ഫിലിപ്, അക്ഷയ്, അമൃതവർഷിണി സത്യദേവ്, ആതിര, ഫെവിൻ തോമസ്, നന്ദന സാബു, രാഖി രാകേഷ്, റുബീന മെക്കയിൽ, സിദ്ധാർഥ് സുനിൽകുമാർ.
ഏഷ്യൻ സ്കൂളിൽ 100ശതമാനമാണ് വിജയം. 172 കുട്ടികൾ പരീക്ഷയെഴുതി. സ്കൂളിൽ 20ാമത്തെ 10ാം തരം ബാച്ചാണിത്.ഇത്തവണ മുഴുവൻ വിഷയത്തിലും 53 കുട്ടികൾക്ക് എ.വൺ ലഭിച്ചു. ചെയർമാൻ ജോസഫ് തോമസ്, പ്രിൻസിപ്പൽ മോളി മാമ്മൻ തുടങ്ങിയവർ വിജയകളെ അനുമോദിച്ചു. അൽ നൂർ ഇൻറർനാഷണൽ സ്കൂൾ തുടർച്ചയായി പത്താം വർഷവും നൂറുമേനി വിജയം നേടി. 29 കുട്ടികളാണ് പരീക്ഷ എഴുതിയത്. എട്ടുകുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും എ^വൺ ലഭിച്ചു. സ്കൂൾ ചെയർമാൻ അലി ഹസൻ, ഡയറക്ടർ ഡോ. മുഹമ്മദ് മശ്ഹൂദ്, ആക്ടിങ് പ്രിൻസിപ്പൽ അമീൻ മുഹമ്മദ് അഹ്മദ് ഹുലൈവ എന്നിവർ വിജയികളെ അഭിനന്ദിച്ചു.
ന്യൂ ഇന്ത്യൻ സ്കൂളിൽ 148 കുട്ടികൾ പരീക്ഷയെഴുതി. 100ശതമാനമാണ് വിജയം. 15 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും എ^വൺ ലഭിച്ചു. ചെയർമാൻ ഡോ.ടി.ടി.തോമസ്, പ്രിൻസിപ്പൽ ഡോ.വി.ഗോപാലൻ എന്നിവർ വിജയികളെ അഭിനന്ദിച്ചു. ഇബ്നുൽ ഹൈഥം സ്കൂളിലെ 16ാമത് ബാച്ചിൽ 121 കുട്ടികളാണ് 10ാംതരം പരീക്ഷ എഴുതിയത്.സ്കൂൾ 100 ശതമാനം വിജയം നേടി. ഒമ്പത് കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും എ^വൺ ലഭിച്ചു. അഖീൽ നാസിം മഠത്തിൽ, െഎഷ ഇമാൻ, ഫാത്തിമ ഹനാൻ, ഫാത്തിമത്തുൽ അഫ്റ, ലുലുവ, മുഹമ്മദ് ഫഹിം അബ്ദുറഹ്മാൻ, റജ ഉമ്മർകോയ, റുസ്ബിഹ് ബഷീർ, ഷഫ ഷംസുദ്ദീൻ എന്നിവർക്കാണ് മുഴുവൻ വിഷയങ്ങളിലും എ^വൺ ലഭിച്ചത്. വിജയികളെ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് തയബ് അനുമോദിച്ചു. ന്യൂ മില്ലേനിയം സ്കൂളിലും 100ശതമാനമാണ് വിജയം. 103 കുട്ടികൾ പരീക്ഷ എഴുതി. 36 കുട്ടികൾക്ക് എല്ലാ വിഷയത്തിലും എ^വൺ ലഭിച്ചു. സ്കൂൾ ചെയർമാൻ ഡോ.രവി പിള്ള, പ്രിൻസിപ്പൽ അരുൺ കുമാർ ശർമ തുടങ്ങിയവർ വിജയികളെ അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
