Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ സ്‌​കൂ​ൾ...

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ യു​വ​ജ​നോ​ത്സ​വം ‘ത​രം​ഗ് 2023’ ഇ​ന്നു​മു​ത​ൽ

text_fields
bookmark_border
Indian School Youth Festival
cancel
camera_alt

ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ ന​ട​ന്ന ഡി​ബേ​റ്റ് മ​ത്സ​രം

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ യു​വ​ജ​നോ​ത്സ​വം ‘ത​രം​ഗ് 2023’ന്റെ ​സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ൾ വ്യാ​ഴാ​ഴ്ച സ്‌​കൂ​ളി​ലെ ഇ​സ ടൗ​ൺ കാ​മ്പ​സി​ൽ ആ​രം​ഭി​ക്കും. ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ര​വി​കു​മാ​ർ ജെ​യി​ൻ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ജ​ഷ​ന്മാ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പു​തി​യ എ​ൽ.​ഇ.​ഡി സ്റ്റേ​ജ് സ്‌​ക്രീ​ൻ ഡി​സ്‌​പ്ലേ അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യും. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 6.30നു ​ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ൾ​ക്കു​ശേ​ഷം വി​ദ്യാ​ർ​ഥി​ക​ളു​ടെ നാ​ടോ​ടി​നൃ​ത്തം, സം​ഘ​ഗാ​നം, മൈം ​മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.

120 ഇ​ന​ങ്ങ​ളി​ലാ​യി 4000ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ സ്‌​കൂ​ൾ യു​വ​ജ​നോ​ത്സ​വം ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ ഏ​റ്റ​വും വ​ലി​യ സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ​ങ്ങ​ളി​ലൊ​ന്നാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. സെ​പ്റ്റം​ബ​ർ 23,24,25,26 തീ​യ​തി​ക​ളി​ൽ സ്റ്റേ​ജ് പ​രി​പാ​ടി​ക​ൾ തു​ട​രും. ഗ്രാ​ൻ​ഡ് ഫി​നാ​ലേ പി​ന്നീ​ട് ന​ട​ക്കും. ക​ലാ​ശ്രീ, ക​ലാ​പ്ര​തി​ഭ അ​വാ​ർ​ഡു​ക​ളും ഹൗ​സ് ചാ​മ്പ്യ​ൻ അ​വാ​ർ​ഡു​ക​ളും ഗ്രാ​ൻ​ഡ് ഫി​നാ​ലേ​യി​ൽ സ​മ്മാ​നി​ക്കും.

ര​ണ്ടാ​ഴ്ച​യാ​യി സ്റ്റേ​ജി​ത​ര ഇ​ന​ങ്ങ​ളി​ലും ഗ്രൂ​പ് ഇ​ന​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക മ​ത്സ​ര​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു​വ​രു​ക​യാ​യി​രു​ന്നു. ഇ​സ ടൗ​ൺ കാ​മ്പ​സി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും ഉ​പ​ന്യാ​സ​ര​ച​ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ആ​ര്യ​ഭ​ട്ട, വി​ക്രം സാ​രാ​ഭാ​യ്, ജെ.​സി. ബോ​സ്, സി.​വി. രാ​മ​ൻ എ​ന്നി​ങ്ങ​നെ വി​ദ്യാ​ർ​ഥി​ക​ളെ വി​വി​ധ ഹൗ​സു​ക​ളാ​യി തി​രി​ച്ചാ​ണ് മ​ത്സ​ര​ങ്ങ​ൾ. സ്റ്റേ​ജ്, സ്റ്റേ​ജി​ത​ര ഇ​ന​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യ​ന്റ് നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ക​ലാ​ശ്രീ, ക​ലാ​പ്ര​തി​ഭ അ​വാ​ർ​ഡു​ക​ൾ​ക്ക് അ​ർ​ഹ​രാ​കും. ഫ​ല പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക സോ​ഫ്റ്റ്​​വെ​യ​ർ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

800ഓ​ളം ട്രോ​ഫി​ക​ളാ​ണ് യു​വ​ജ​നോ​ത്സ​വ പ്ര​തി​ഭ​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ മ​ത്സ​രം സു​ഗ​മ​മാ​ക്കു​ന്ന​തി​നും അ​വ​രു​ടെ പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മി​ക​ച്ച ക​ഴി​വു​ക​ൾ പു​റ​ത്തെ​ടു​ക്കു​ന്ന​തി​നു​മാ​ണ് യു​വ​ജ​നോ​ത്സ​വം ന​ട​ത്തു​ന്ന​തെ​ന്ന് സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ പ​റ​ഞ്ഞു. പൊ​തു​വേ​ദി​യി​ൽ സാം​സ്കാ​രി​ക വൈ​ദ​ഗ്ധ്യം പ്ര​ക​ട​മാ​ക്കി യു​വ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സൗ​ഹാ​ർ​ദ മ​നോ​ഭാ​വ​ത്തി​ന്റെ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ് യു​വ​ജ​നോ​ത്സ​വം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് സെ​ക്ര​ട്ട​റി സ​ജി ആ​ന്റ​ണി പ​റ​ഞ്ഞു. അ​ടു​ത്തി​ടെ സ​മാ​പി​ച്ച സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വേ​ശ​ക​ര​മാ​യ പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian schoolYouth FestivalToday2023startsTarang
News Summary - Indian School Youth Festival 'Tarang 2023' starts from today
Next Story