Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യൻ സ്‌കൂൾ യൂത്ത്...

ഇന്ത്യൻ സ്‌കൂൾ യൂത്ത് ഫെസ്റ്റിവൽ തരംഗ് 2023: വിക്രം സാരാഭായ് ഹൗസിന് കലാകിരീടം

text_fields
bookmark_border
ഇന്ത്യൻ സ്‌കൂൾ യൂത്ത് ഫെസ്റ്റിവൽ തരംഗ് 2023: വിക്രം സാരാഭായ് ഹൗസിന് കലാകിരീടം
cancel
camera_alt

വി​ക്രം സാ​രാ​ഭാ​യ് ഹൗ​സ് ട്രോ​ഫി ഏ​റ്റു​വാ​ങ്ങു​ന്നു

മ​നാ​മ: ഇ​ന്ത്യ​ൻ സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ​മാ​യ ത​രം​ഗി​ൽ വി​ക്രം സാ​രാ​ഭാ​യ് ഹൗ​സ് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ് നേ​ടി. 1914 പോ​യ​ന്റു​മാ​യി വി​ക്രം സാ​രാ​ഭാ​യ് ഹൗ​സ് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ് ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ 1881 പോ​യ​ന്റു​മാ​യി സി.​വി. രാ​മ​ൻ ഹൗ​സ് റ​ണ്ണേ​ഴ്‌​സാ​യി. 1855 പോ​യ​ന്റ് നേ​ടി​യ ആ​ര്യ​ഭ​ട്ട ഹൗ​സ് മൂ​ന്നാം സ്ഥാ​ന​വും 1649 പോ​യ​ന്റ് നേ​ടി ജെ.​സി ബോ​സ് ഹൗ​സ് നാ​ലാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

വി​ക്രം സാ​രാ​ഭാ​യ് ഹൗ​സി​ന്റെ സി ​ലെ​വ​ലി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് 67 പോ​യ​ന്റോ​ടെ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ശ്രേ​യ മു​ര​ളീ​ധ​ര​ൻ ക​ലാ​ര​ത്ന കി​രീ​ടം നേ​ടി. ആ​ര്യ​ഭ​ട്ട ഹൗ​സി​ലെ സി ​ലെ​വ​ലി​ൽ 59 പോ​യ​ന്റു​മാ​യി ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി ശ​ശാ​ങ്കി​ത് രൂ​പേ​ഷ് അ​യ്യ​ർ​ക്കാ​ണ് ക​ലാ​ശ്രീ പു​ര​സ്കാ​രം.

വി​വി​ധ ത​ല​ങ്ങ​ളി​ലെ ഗ്രൂ​പ് ചാ​മ്പ്യ​ന്മാ​ർ ഇ​വ​രാ​ണ് : കൃ​ഷ്ണ രാ​ജീ​വ​ൻ നാ​യ​ർ (ലെ​വ​ൽ എ - 69 ​പോ​യ​ന്റ് - സി.​വി രാ​മ​ൻ ഹൗ​സ്), അ​യ​ന സു​ജി (ലെ​വ​ൽ ബി - 46 ​പോ​യ​ന്റ് - ആ​ര്യ​ഭ​ട്ട ഹൗ​സ്), ക്രി​സ്വി​ൻ ബ്രാ​വി​ൻ (ലെ​വ​ൽ സി - 44 ​പോ​യ​ന്റ് - വി​എ​സ്ബി ഹൗ​സ്), ആ​രാ​ധ്യ സ​ന്ദീ​പ് (ലെ​വ​ൽ ഡി - 43 ​പോ​യ​ന്റ് - ആ​ര്യ​ഭ​ട്ട ഹൗ​സ്).

മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​വ​ർ​ക്കു​ള്ള ഹൗ​സ് സ്റ്റാ​ർ അ​വാ​ർ​ഡു​ക​ളും സ​മ്മാ​നി​ച്ചു: 56 പോ​യ​ന്റു​മാ​യി അ​രു​ൺ സു​രേ​ഷ് ആ​ര്യ​ഭ​ട്ട ഹൗ​സി​ൽ ഹൗ​സ് സ്റ്റാ​ർ അ​വാ​ർ​ഡ് നേ​ടി. 49 പോ​യ​ന്റു​മാ​യി അ​ക്ഷ​യ ബാ​ല​ഗോ​പാ​ൽ സി.​വി. രാ​മ​ൻ ഹൗ​സി​നു​ള്ള ഹൗ​സ് സ്റ്റാ​ർ അ​വാ​ർ​ഡ് നേ​ടി. 34 പോ​യ​ന്റു​മാ​യി ആ​ൽ​വി​ൻ കു​ഞ്ഞി​പ​റ​മ്പ​ത്ത് ജെ.​സി. ബോ​സ് ഹൗ​സി​ൽ ഹൗ​സ് സ്റ്റാ​ർ പു​ര​സ്‌​കാ​രം നേ​ടി. 56 പോ​യ​ന്റു​മാ​യി രു​ദ്ര രൂ​പേ​ഷ് അ​യ്യ​ർ വി​ക്രം സാ​രാ​ഭാ​യ് ഹൗ​സി​ന് വേ​ണ്ടി ഹൗ​സ് സ്റ്റാ​ർ അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി.

ജ​ഷ​ൻ​മാ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ് ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു. ക്രൗ​ൺ ഇ​ല​ക്‌​ട്രോ മെ​ക്കാ​നി​ക്ക​ൽ സ​ർ​വി​സ​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ എ​സ്. ഇ​നാ​യ​ദു​ല്ല മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ, സെ​ക്ര​ട്ട​റി സ​ജി ആ​ന്റ​ണി, വൈ​സ് ചെ​യ​ർ​മാ​ൻ ജ​യ​ഫ​ർ മൈ​ദാ​നി, എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി​നു മ​ണ്ണി​ൽ വ​ർ​ഗീ​സ്, എം.​എ​ൻ. രാ​ജേ​ഷ്,വി. ​അ​ജ​യ​കൃ​ഷ്ണ​ൻ , പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി, റി​ഫ കാ​മ്പ​സ് പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ, സ്റ്റാ​ഫ് പ്ര​തി​നി​ധി ജോ​ൺ​സ​ൺ കെ. ​ദേ​വ​സി, സാ​മൂ​ഹി​ക സം​ഘ​ട​ന നേ​താ​ക്ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി സ്വാ​ഗ​തം പ​റ​ഞ്ഞു.

പ്രി​ൻ​സ് ന​ട​രാ​ജ​ൻ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ് പ്ര​ഖ്യാ​പ​ന​വും ക​ലാ​ര​ത്ന, ക​ലാ​ശ്രീ, ഹൗ​സ് സ്റ്റാ​ർ പു​ര​സ്കാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.സ​ജി ആ​ന്റ​ണി ന​ന്ദി പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ നാ​ടോ​ടി​നൃ​ത്തം, അ​റ​ബി​ക് നൃ​ത്തം, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, വെ​സ്റ്റേ​ൺ ഡാ​ൻ​സ് എ​ന്നി​വ ന​ട​ന്നു.നേ​ര​ത്തെ ദേ​ശീ​യ ഗാ​ന​ത്തോ​ടെ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു, തു​ട​ർ​ന്ന് വി​ശു​ദ്ധ ഖു​ർ​ആ​നി​ലെ സൂ​ക്ത​ങ്ങ​ളു​ടെ പാ​രാ​യ​ണം, ദീ​പം തെ​ളി​ക്ക​ൽ, സ്കൂ​ൾ പ്രാ​ർ​ഥ​ന എ​ന്നി​വ ന​ട​ന്നു.

120 ഇ​ന​ങ്ങ​ളി​ലാ​യി 4000ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ സ്‌​കൂ​ൾ യു​വ​ജ​നോ​ത്സ​വം ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ ഏ​റ്റ​വും വ​ലി​യ സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ​ങ്ങ​ളി​ലൊ​ന്നാ​ണ്. ആ​ര്യ​ഭ​ട്ട, വി​ക്രം സാ​രാ​ഭാ​യ്, ജെ.​സി. ബോ​സ്, സി.​വി. രാ​മ​ൻ ഹൗ​സു​ക​ളാ​ണ് മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്. സ്റ്റേ​ജ്, സ്റ്റേ​ജി​ത​ര ഇ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ക​ട​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ക​ലാ​ശ്രീ, ക​ലാ​ര​ത്ന അ​വാ​ർ​ഡു​ക​ൾ​ക്കു​ള്ള യോ​ഗ്യ​ത ക​ണ​ക്കാ​ക്കു​ന്ന​ത്. ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ, സെ​ക്ര​ട്ട​റി സ​ജി ആ​ന്റ​ണി, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി എ​ന്നി​വ​ർ ജേ​താ​ക്ക​ളെ അ​നു​മോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian SchoolYouth FestivalTarang
News Summary - Indian School Youth Festival Tarang 2023: Art crown for Vikram Sarabhai House
Next Story