ഇന്ത്യൻ സ്കൂൾ ശിൽപശാലയിൽ കരവിരുത് തെളിയിച്ച് വിദ്യാർഥികൾ
text_fieldsഇന്ത്യൻ സ്കൂളിൽ നടന്ന ശിൽപശാല ദീപം തെളിച്ച് സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് ഉദ്ഘാടനം ചെയ്യുന്നു
മനാമ: ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ശിൽപശാലയിൽ വിസ്മയകരമായ കരവിരുത് തെളിയിച്ച് വിദ്യാർഥികൾ. ഇന്ത്യൻ സ്കൂൾ ഇസാ ടൗൺ കാമ്പസിൽ നടന്ന ശിൽപശാല നയിച്ചത് പ്രശസ്ത ശിൽപി മൊഹ്സെൻ അൽതൈത്തൂൺ ആയിരുന്നു. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സർഗാത്മക സെഷനിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള എട്ടുമുതൽ 12 വരെ ക്ലാസുകളിലെ നൂറിലേറെ വിദ്യാർഥികൾ പങ്കെടുത്തു.
ദേവ്ജി അവതരിപ്പിക്കുന്ന ആലേഖ് ഇന്റർ-സ്കൂൾ ചിത്രകലാ മത്സരത്തിന്റെ ഭാഗമായിരുന്നു ഈ ശിൽപശാല. വിദ്യാർഥികൾക്ക് കളിമൺ ശിൽപത്തിന്റെ ലോകത്തേക്ക് ആഴ്ന്നിറങ്ങാൻ ഒരു അതുല്യ അവസരം ഈ വേളയിൽ ലഭിച്ചു.
ദേവ്ജി ഗ്രൂപ് ജോയന്റ് മാനേജിങ് ഡയറക്ടർ ജയ്ദീപ് ഭരത്ജിയും മാധുരി പ്രകാശും മുഖ്യാതിഥികളായിരുന്നു. ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അക്കാദമിക ചുമതലയുള്ള അസി. സെക്രട്ടറി രഞ്ജിനി മോഹൻ, ബോണി ജോസഫ്, മിഥുൻ മോഹൻ, ബിജു ജോർജ്, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, ജൂനിയർ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, ലേഖ ശശി, മാതാപിതാക്കൾ എന്നിവരും പങ്കെടുത്തു.
പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ പ്രിൻസ് എസ്. നടരാജൻ, ആലേഖ് ജനറൽ കൺവീനർ ശശിധരൻ എം, കൺവീനർ ദേവദാസ് സി, കമ്യൂണിറ്റി നേതാക്കൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് ദീപം തെളിച്ചതോടെ പരിപാടികൾക്ക് തുടക്കമായി. വിദ്യാർഥികളുടെ സർഗാത്മകതയെ ശിൽപി മൊഹ്സെൻ അൽതൈത്തൂൺ പ്രശംസിച്ചു. സ്കൂൾ അധികൃതർ വിദ്യാർഥികൾക്കും പങ്കെടുത്തവർക്കും ഹൃദയംഗമമായ നന്ദി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.