ഐ.സി.സി ക്രിയോ ക്രിക്കറ്റ് ഗ്രാൻഡ് ഫിനാലെയിൽ ഇന്ത്യൻ സ്കൂളിന് കിരീടം
text_fieldsമനാമ: ഐ.സി.സി ക്രിയോ ക്രിക്കറ്റ് ഗ്രാൻഡ് ഫിനാലെയിൽ ഇന്ത്യൻ സ്കൂളിന് ഉജ്ജ്വല വിജയം. അൽ നജ്മ സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന ചാമ്പ്യൻഷിപ്പിൽ പാകിസ്താൻ സ്കൂളിനെ 27 റൺസിന് പരാജയപ്പെടുത്തി ഇന്ത്യൻ സ്കൂൾ ബഹ്റൈൻ (ഐ.എസ്.ബി) പെൺകുട്ടികൾക്കായുള്ള ഐ.സി.സി ക്രിയോ ക്രിക്കറ്റ് ഗ്രാൻഡ് ഫിനാലെയിൽ കിരീടം നേടി. ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷൻ സംഘടിപ്പിച്ച മുഴുദിന മത്സരത്തിൽ രാജ്യത്തുടനീളമുള്ള 16 സ്കൂൾ ടീമുകൾ പങ്കെടുത്തു. ന്യൂ മില്ലേനിയം സ്കൂളിനെതിരായ സെമിഫൈനൽ വിജയത്തിന് ശേഷം ഐഎസ്ബി ഫൈനലിൽ ഇടം നേടുകയായിരുന്നു. ഒടുവിൽ ഇന്ത്യൻ സ്കൂൾ ടീം എ കിരീടം നേടി. ഇന്ത്യൻ സ്കൂൾ ടീം ബി ക്വാർട്ടർ ഫൈനലിലെത്തിയിരുന്നു.
ഇന്ത്യൻ സ്കൂൾ ടീം എ (ചാമ്പ്യൻസ്)- 1. ജാൻസി ടി.എം - ഗ്രേഡ് 12 (ക്യാപ്റ്റൻ), 2. പാർവതി സലീഷ് - ഗ്രേഡ് 7 (വൈസ് ക്യാപ്റ്റൻ), 3. ഫൈഹ അബ്ദുൾ ഹക്കിം- ഗ്രേഡ് 8 (വിക്കറ്റ് കീപ്പർ), 4. വഫിയ അഞ്ജും - ഗ്രേഡ് 12, 5. ജുവൽ മരിയ - ഗ്രേഡ് 8, 6. മൻകിരത് കൗർ - ഗ്രേഡ് 8, 7. ഷാസിന ഷറഫു - ഗ്രേഡ് 12, 8.ആരാധ്യ രമേശൻ - ഗ്രേഡ് 6
ഇന്ത്യൻ സ്കൂൾ ടീം ബി- 1.കൗശിക സുഭാഷ് - ഗ്രേഡ് 12 (ക്യാപ്റ്റൻ), 2.ആരാധ്യ വാംഖഡെ -ഗ്രേഡ് 8 (വൈസ് ക്യാപ്റ്റൻ), 3. ഏഞ്ചൽ അൽഫെഷ് -ഗ്രേഡ് 8, 4.ഗായത്രി ഉള്ളാട്ടിൽ-ഗ്രേഡ് 12, 5. രുദ്ര കക്കാട്-ഗ്രേഡ് 12, 6.പ്രത്യശ്രീ - ഗ്രേഡ് 12, 7.ധന്യ അരുൺവേൽ - ഗ്രേഡ് 6 (വിക്കറ്റ് കീപ്പർ), 8. ദിയ ജെയ്സൺ - ഗ്രേഡ് 12
സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, വകുപ്പ് മേധാവി ശ്രീധർ ശിവ എന്നിവർ വിദ്യാർഥികളെയും ടീം പരിശീലകനും ക്രിക്കറ്റ് ഇൻ ചാർജുമായ വിജയൻനായരെയും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

