ഇന്ത്യൻ സ്കൂളിന് ലോക കരാട്ടേ ചാമ്പ്യൻഷിപ്പിൽ ഇരട്ട വെങ്കലം
text_fieldsവെങ്കലം നേടിയ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ
മനാമ: ജപ്പാനിലെ ടോക്യോയിൽ നടന്ന പതിനാറാമത് ലോക ഷോട്ടോകാൻ കരാട്ടേ ഫെഡറേഷൻ ലോക ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ കുമിത്തെ മത്സരത്തിൽ ഇന്ത്യൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയായ ഗണേഷ് അനോജ് വെങ്കല മെഡൽ നേടി. നേരത്തേ ലോക കരാട്ടേ ചാമ്പ്യൻഷിപ്പിൽ സ്കൂളിലെതന്നെ ആറാം ക്ലാസ് വിദ്യാർഥി ആദിത്യ സനിൽ കുറുപ്പ് വെങ്കല മെഡൽ നേടിയിരുന്നു.
കേരളത്തിൽനിന്നുള്ള അനോജ് കമലാസനന്റെയും ഷാനി അനോജിന്റെയും മകനാണ് ഗണേഷ്. സനിൽ കുറുപ്പിന്റെയും നീതു സനിലിന്റെയും മകനാണ് ആദിത്യ. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, ഭരണസമിതി അംഗം-സ്പോർട്സ് രാജേഷ് എം.എൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ വിദ്യാർഥികളെ അഭിനന്ദിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

