ഇന്ത്യൻ സ്കൂൾ പുതിയ കെട്ടിടം സ്വാഗതാർഹം
text_fieldsഇന്ത്യൻ സ്കൂൾ ഭരണസമിതി ചെയർമാൻ ഉൾപ്പെടെ അംഗങ്ങളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധ ക്ഷണിക്കട്ടെ. പണിയാൻ പോകുന്ന കെട്ടിടസമുച്ചയം കൂടുതൽ കുട്ടികളെ സൗകര്യപ്രദമായ രീതിയിൽ ഉൾക്കൊള്ളാൻ സാധിക്കണം. കഴിഞ്ഞ 11 വർഷമായി ഉപയോഗപ്പെടുത്താതെ കിടക്കുന്ന റിഫാ കാമ്പസിന്റെ സ്ഥലത്ത് ആയിരിക്കട്ടെ പുതിയ കെട്ടിടം. കൂടുതൽ കുട്ടികൾക്ക് അഡ്മിഷൻ നൽകുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം അനുകൂലമായിരിക്കും.
പുതിയ കെട്ടിട നിർമാണത്തിന് രക്ഷിതാക്കൾ അനുവാദം നൽകി എന്നുള്ളതുകൊണ്ട് നിർമാണ പ്രവർത്തനത്തിന് ഏത് ബാങ്കിൽനിന്ന് കടം സൗകര്യപ്പെടുത്തുന്നു, അതുപോലെതന്നെ കണ്ടെത്തിയ സ്ഥലം നിർമാണ പ്രവർത്തനത്തിന്റെ വിശദമായ കാര്യങ്ങൾ എത്ര തുകക്കാണ് നിർമാണ പ്രവർത്തനത്തിന് കരാറിൽ ഏർപ്പെടുന്നത് മുതലായ കാര്യങ്ങൾ രക്ഷിതാക്കളുടെ പൊതുയോഗം വിളിച്ചുകൂട്ടിയായിരിക്കണം ആലോചിക്കേണ്ടത്. നിർമാണ പ്രവർത്തനം ഈസാ ടൗൺ കാമ്പസിലാണ് നടത്തുന്നത് എങ്കിൽ കൂടുതൽ കുട്ടികൾക്ക് പ്രവേശനം ലഭിക്കുന്ന കാര്യം തീരുമാനിക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയം ആയിരിക്കും. സൗകര്യപ്രദമായ ക്ലാസ് മുറികളോടൊപ്പം പരിസരസൗകര്യങ്ങളുടെ അപര്യാപ്തത വലിയ തടസ്സമായിരിക്കും. കാരണം പുതിയ വിദ്യാഭ്യാസനയം അനുസരിച്ച് കൂടുതൽ കുട്ടികളെ ഈസാ ടൗൺ കാമ്പസിൽ ഉൾക്കൊള്ളിക്കാൻ സാധ്യമാകാതെ വരുന്ന സ്ഥിതിവിശേഷം ഉണ്ടാകരുത്.
റിഫ കാമ്പസ് പോലെ തന്നെ ഈസാ ടൗൺ കാമ്പസും ലീസ് കാലയളവിനുള്ളിൽ പ്രവർത്തിക്കുന്നവയാണ്. ഈസാ ടൗൺ കാമ്പസിന്റെ കാലാവധി 2032 വരെ ആണെങ്കിൽ റിഫാ കാമ്പസിന്റെ കാലാവധി 2034 വരെയാണ്. രണ്ടുസ്ഥലങ്ങളും രാജകുടുംബവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്.
കരാറുകൾ വലിയ തടസ്സങ്ങൾ കൂടാതെ പുതുക്കിക്കിട്ടാവുന്നതാണ്. പ്രത്യേകിച്ച് ഇന്ത്യൻ കമ്യൂണിറ്റിയുടെ നാമധേയത്തിലുള്ള ഇന്ത്യൻ സ്കൂളിന്റെ പ്രവർത്തനത്തിന്. വീണ്ടുവിചാരത്തോടും ബന്ധപ്പെട്ടവരും ആയിട്ടുള്ള ആലോചനയോടും കൂടിയായിരിക്കണം കരാറിൽ ഏർപ്പെടാനും നിർമാണം തുടങ്ങുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

