Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ സ്‌​കൂ​ൾ...

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ടോ​പ്പ​ർ​മാ​രെ ആ​ദ​രി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ടോ​പ്പ​ർ​മാ​രെ ആ​ദ​രി​ച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ടോ​പ്പ​ർ​മാ​രെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ ആ​ദ​രി​ക്കു​ന്നു

മ​നാ​മ: സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സി​ലും പ​ന്ത്ര​ണ്ടാം ക്ലാ​സി​ലു​മു​ള്ള സ്​​കൂ​ൾ ടോ​പ്പ​ർ​മാ​രെ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ അ​നു​മോ​ദി​ച്ചു. ഇൗ​സ ടൗ​ൺ കാ​മ്പ​സി​ൽ ന​ട​ന്ന വെ​ർ​ച്വ​ൽ അ​ക്കാ​ദ​മി​ക് അ​വാ​ർ​ഡ് വി​ത​ര​ണ ച​ട​ങ്ങി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ മെ​ഡ​ലു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കി ആ​ദ​രി​ച്ചു. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ് ശ്രീ​വാ​സ്​​ത​വ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ സ്കൂ​ളി‍െൻറ മി​ക​ച്ച പ്ര​ക​ട​ന​ത്തെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ് ശ്രീ​വാ​സ്​​ത​വ അ​ഭി​ന​ന്ദി​ച്ചു. കോ​വി​ഡ് 19​െൻ​റ വെ​ല്ലു​വി​ളി നി​റ​ഞ്ഞ സ​മ​യ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ക​ഠി​നാ​ധ്വാ​ന​ത്തെ​യും അ​ർ​പ്പ​ണ​ബോ​ധ​ത്തെ​യും അ​ദ്ദേ​ഹം പ്ര​കീ​ർ​ത്തി​ച്ചു. അ​ക്കാ​ദ​മി​ക് ടീ​മി​െൻറ കൂ​ട്ടാ​യ പ​രി​ശ്ര​മ​ങ്ങ​ൾ എ​ക്കാ​ല​ത്തെ​യും അ​ക്കാ​ദ​മി​ക് നേ​ട്ട​മു​ണ്ടാ​ക്കാ​ൻ സ​ഹാ​യി​ച്ച​താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ പ​റ​ഞ്ഞു.

സെ​ക്ര​ട്ട​റി സ​ജി ആ​ൻ​റ​ണി, വൈ​സ് ചെ​യ​ർ​മാ​ൻ ജ​യ​ഫ​ർ മൈ​ദാ​നി, എ​ക്​​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് ഖു​ർ​ഷീ​ദ് ആ​ലം, ബി​നു മ​ണ്ണി​ൽ വ​ർ​ഗീ​സ്, പ്രേ​മ​ല​ത എ​ൻ.​എ​സ്, രാ​ജേ​ഷ് ന​മ്പ്യാ​ർ, സ​ജി ജോ​ർ​ജ്, മു​ഹ​മ്മ​ദ് ന​യാ​സ് ഉ​ല്ല, ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ര​വി കു​മാ​ർ ജെ​യി​ൻ, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി, സ്​​റ്റാ​ഫ് പ്ര​തി​നി​ധി ജോ​ൺ​സ​ൺ കെ. ​ദേ​വ​സി, ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ളാ​യ മു​ഹ​മ്മ​ദ് ഹു​സൈ​ൻ മ​ലിം, പി.​എം. വി​പി​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ, വ​കു​പ്പ് മേ​ധാ​വി​ക​ൾ, പ്ര​ധാ​ന അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

പ​ന്ത്ര​ണ്ടാം ക്ലാ​സ് സ്​​കൂ​ൾ ടോ​പ്പ​ർ​മാ​രാ​യ ആ​രോ​ൺ ഡൊ​മി​നി​ക് ഡി​കോ​സ്​​റ്റ, ആ​ദി​ത്യ സി​ങ്, മേ​ഘ​ന ഗു​പ്​​ത, നി​പു​ണ അ​ശോ​ക്, ദേ​വ​ദേ​വ് സു​ജി​ത്ത് കൂ​ട്ടാ​ല, പ​ത്താം ക്ലാ​സ് സ്​​കൂ​ൾ ടോ​പ്പ​ർ​മാ​രാ​യ ഗു​ഗ​ൻ മേ​ട്ടു​പ്പാ​ള​യം ശ്രീ​ധ​ർ, വീ​ണ കി​ഴ​ക്കേ​തി​ൽ, മാ​ന​സ മോ​ഹ​ൻ, ഹി​മ പ്ര​ശോ​ഭ് എ​ന്നി​വ​രാ​ണ് സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian school toppers
News Summary - indian school toppers honored
Next Story