Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ സ്‌​കൂ​ൾ...

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ടോ​പ്പ​ർ​മാ​രെ ആ​ദ​രി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ടോ​പ്പ​ർ​മാ​രെ ആ​ദ​രി​ച്ചു
cancel
camera_alt

സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ​ക​ളി​ൽ മി​ക​വു പു​ല​ർ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ആ​ദ​രി​ച്ച​പ്പോ​ൾ

മ​നാ​മ: സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ​ക​ളി​ൽ മി​ക​വു പു​ല​ർ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വാ​ർ​ഷി​ക അ​ക്കാ​ദ​മി​ക് അ​വാ​ർ​ഡു​ദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു. ഇ​സ ടൗ​ൺ കാ​മ്പ​സി​ലെ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ 2022-2023 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന് 200ഓ​ളം ടോ​പ്പ​ർ​മാ​ർ​ക്കും 10, 12 ക്ലാ​സു​ക​ളി​ലെ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്കും മെ​ഡ​ലു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​നി​ച്ചു. പ്രി​ൻ​സി​പ്പ​ലി​ന്റെ ഓ​ണേ​ഴ്‌​സ് ലി​സ്റ്റി​ലും മെ​റി​റ്റ് ലി​സ്റ്റി​ലു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ​യും അ​നു​മോ​ദി​ച്ചു.

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ് ശ്രീ​വാ​സ്ത​വ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ, സെ​ക്ര​ട്ട​റി സ​ജി ആ​ന്റ​ണി, വൈ​സ് ചെ​യ​ർ​മാ​ൻ ജ​യ​ഫ​ർ മൈ​ദാ​നി, ഇ.​സി അം​ഗ​ങ്ങ​ളാ​യ ബി​നു മ​ണ്ണി​ൽ വ​ർ​ഗീ​സ്, രാ​ജേ​ഷ് ന​മ്പ്യാ​ർ, അ​ജ​യ​കൃ​ഷ്ണ​ൻ വി, ​മു​ഹ​മ്മ​ദ് ന​യാ​സ് ഉ​ല്ല, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി, റി​ഫ കാ​മ്പ​സ് പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ, സ്റ്റാ​ഫ് പ്ര​തി​നി​ധി ജോ​ൺ​സ​ൺ കെ. ​ദേ​വ​സ്സി, ക​മ്യൂ​ണി​റ്റി ലീ​ഡ​ർ മു​ഹ​മ്മ​ദ് ഹു​സ്സൈ​ൻ മാ​ലിം, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ, പ്ര​ധാ​നാ​ധ്യാ​പ​ക​ർ, വ​കു​പ്പ് മേ​ധാ​വി​ക​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

12ാം ക്ലാ​സ് ടോ​പ്പ​ർ​മാ​രാ​യ വീ​ണ കി​ഴ​ക്കേ​തി​ൽ (97.4%), അ​ഞ്ജ​ലി ഷ​മീ​ർ (96.8%), സാ​നി​യ സൂ​സ​ൻ ജോ​ൺ (96.6%), പ​ത്താം ക്ലാ​സ് ടോ​പ്പ​ർ​മാ​രാ​യ കൃ​ഷ്ണ രാ​ജീ​വ് വെ​ള്ളി​ക്കോ​ത്ത് (98.2%), തീ​ർ​ഥ ഹ​രീ​ഷ് (97.6%), അ​ഭി​ന​വ് വി​നു (97.4%)എ​ന്നി​വ​ർ മെ​ഡ​ൽ എ​റ്റു​വാ​ങ്ങി. അ​ക്കാ​ദ​മി​ക് സ്‌​പെ​ഷ​ൽ ന്യൂ​സ് ലെ​റ്റ​ർ ടൈ​ഡി​ങ്സ് പ്ര​കാ​ശ​നം ചെ​യ്തു.

ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ന്റെ അ​ക്കാ​ദ​മി​ക രം​ഗ​ത്തെ മി​ക​ച്ച പ്ര​ക​ട​ന​ത്തെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ക​ഠി​നാ​ധ്വാ​ന​ത്തെ​യും അ​ർ​പ്പ​ണ​ബോ​ധ​ത്തെ​യും ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ് ശ്രീ​വാ​സ്ത​വ അ​ഭി​ന​ന്ദി​ച്ചു. ര​ക്ഷി​താ​ക്ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സ്‌​കൂ​ൾ അ​ക്കാ​ദ​മി​ക് ടീ​മി​ന്റെ​യും യോ​ജി​ച്ച പ​രി​ശ്ര​മ​മാ​ണ് മി​ക​ച്ച വി​ജ​യ​ത്തി​ന് കാ​ര​ണ​മെ​ന്ന് ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ സ്‌​കൂ​ൾ സ്ഥി​ര​ത​യാ​ർ​ന്ന അ​ക്കാ​ദ​മി​ക മി​ക​വ് കാ​ത്തു​സൂ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന് സി.​ബി.​എ​സ്.​ഇ ഫ​ല​ങ്ങ​ളു​ടെ വി​ശ​ക​ല​നം അ​വ​ത​രി​പ്പി​ച്ച പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി ചൂ​ണ്ടി​ക്കാ​ട്ടി. സെ​ക്ര​ട്ട​റി സ​ജി ആ​ന്റ​ണി ന​ന്ദി പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ളാ​യ ജോ​വാ​ന ജി​സ് ബി​നു, ആ​ര്യ​ൻ അ​റോ​റ എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainIndian School toppers
News Summary - Indian School toppers
Next Story