ഇന്ത്യൻ സ്കൂൾ ടെക്നോഫെസ്റ്റ് ആഘോഷിച്ചു
text_fieldsഇന്ത്യൻ സ്കൂളിൽ നടന്ന ടെക്നോഫെസ്റ്റ് വിജയികൾ
മനാമ: ഇന്ത്യൻ സ്കൂളിൽ നാഷനൽ സയൻസ് ആൻഡ് ടെക്നോളജി ദിനത്തിന്റെ ഭാഗമായി 19ാമത് വാർഷിക ടെക്നോഫെസ്റ്റ് സംഘടിപ്പിച്ചു. ഇസ ടൗൺ കാമ്പസിൽ നടന്ന പരിപാടിയിൽ ആറു മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾ പങ്കെടുത്തു. ഇന്ത്യൻ സ്കൂൾ ഉൾപ്പെടെ ഏഴ് സി.ബി.എസ്.ഇ സ്കൂളുകൾ പരിപാടിയിൽ പങ്കെടുത്തു. ‘സൈബർ സുരക്ഷ’ വിഷയത്തിൽ സിമ്പോസിയം, ഓൺ ദി സ്പോട്ട് മോഡൽ നിർമാണ മത്സരം, സയൻസ് ആൻഡ് ടെക്നോളജി ക്വിസ് എന്നിവ നടന്നു. ആറു മുതൽ എട്ടു വരെയുള്ള ക്ലാസുകൾക്കായി ഡിസ്പ്ലേ ബോർഡ് മത്സരം, ഒമ്പതു മുതൽ 12 വരെ ക്ലാസുകൾക്കായി ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരം, ഒമ്പതിനും 10നും വർക്കിങ് മോഡൽ നിർമാണ മത്സരം എന്നിവയും നടന്നു. ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരവും വർക്കിങ് മോഡൽ നിർമാണ മത്സരവും പുതിയ ഇനങ്ങളായിരുന്നു.
പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാർ, വകുപ്പ് മേധാവികൾ, പ്രധാനാധ്യാപകർ എന്നിവർ പങ്കെടുത്തു. വിജയികൾക്ക് അവാർഡുകളും വിധികർത്താക്കൾക്ക് മെമന്റോകളും സമ്മാനിച്ചു.
മത്സരഫലങ്ങൾ ചുവടെ: സിമ്പോസിയം (ക്ലാസുകൾ XI & XII) - 1. ഇന്ത്യൻ സ്കൂൾ, 2. ന്യൂ മില്ലേനിയം സ്കൂൾ, 3. ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്കൂൾ. ഓൺ ദി സ്പോട്ട് മോഡൽ മത്സരം:(ക്ലാസുകൾ IX & X) -1. ഇന്ത്യൻ സ്കൂൾ, 2. ന്യൂ മില്ലേനിയം സ്കൂൾ, 3. ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്കൂൾ. സയൻസ് ക്വിസ് മത്സരം (ക്ലാസുകൾ IX & X ) - 1. ന്യൂ മില്ലേനിയം സ്കൂൾ, 2. ന്യൂ ഇന്ത്യൻ സ്കൂൾ, 3. ബഹ്റൈൻ ഇന്ത്യൻ സ്കൂൾ.
സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ വിജയികളെ അഭിനന്ദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.