ഇന്ത്യൻ സ്കൂൾ അധ്യാപിക നിര്യാതയായി
text_fieldsശ്വേത ഷാജി
മനാമ: ഇന്ത്യൻ സ്കൂൾ അധ്യാപിക ശ്വേത ഷാജി (47) നിര്യാതയായി. ശനിയാഴ്ച രാവിലെ ഗോവയിൽ വെച്ചായിരുന്നു അന്ത്യം. കോഴിക്കോട് സ്വദേശിനിയാണ്. കോയമ്പത്തൂരിലാണ് കുടുംബമുള്ളത്. അർബുദ രോഗബാധിതയായതിനെത്തുടർന്ന് ചികിത്സക്കായി നാട്ടിലേക്ക് പോയതായിരുന്നു. ഇന്ത്യൻ സ്കൂളിൽ പ്ലസ്ടു കോമേഴ്സ് അധ്യാപികയായിരുന്നു (പി.ജി.ടി). 2010ലാണ് ഇന്ത്യൻ സ്കൂളിൽ ജോലിയിൽ പ്രവേശിച്ചത്.
ഭർത്താവ്: കോട്ടച്ചേരി ഷാജി കരുണാകരൻ (എൻജിനീയറിങ് കൺസൾട്ടന്റ് എം.എസ്.സി.ഇ.ബി.) മകൾ: ആകാൻക്ഷ ഷാജി (ഇന്ത്യൻ സ്കൂളിൽ 12-ാം ക്ലാസ് വിദ്യാർഥി). മറ്റൊരു മകൾ നാട്ടിലാണ്. നിര്യാണത്തിൽ ഇന്ത്യൻ സ്കൂൾ ബഹ്റൈൻ ചെയർമാൻ അഡ്വ.ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, ഇ.സി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി എന്നിവർ അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

