Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ​യ​ൻ​സ്...

സ​യ​ൻ​സ് പ്രോ​ജ​ക്​​ടു​ക​ളു​മാ​യി ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ

text_fields
bookmark_border
സ​യ​ൻ​സ് പ്രോ​ജ​ക്​​ടു​ക​ളു​മാ​യി ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ
cancel
camera_alt

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ സ​യ​ൻ​സ് ക്ല​ബ് അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ​േ​പ്രാ​ജ​ക്​​ടു​ക​ൾ 

മ​നാ​മ: സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​ന്വേ​ഷ​ണാ​ത്മ​ക​ത​യും ശാ​സ്ത്ര​ബോ​ധ​വും വ​ള​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യി ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ബ​ഹ്‌​റൈ​ൻ സ​യ​ൻ​സ് ക്ല​ബ് പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​ക്കി. ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ ക്ല​ബ് അം​ഗ​ങ്ങ​ൾ വി​വി​ധ പ്രോ​ജ​ക്​​ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. റീ​സൈ​ക്കി​ൾ ചെ​യ്​​ത പ്ലാ​സ്​​റ്റി​ക് കു​പ്പി​ക​ളി​ൽ നി​ന്ന് നി​ർ​മി​ച്ച വാ​ക്വം ക്ലീ​ന​ർ എ​ട്ടാം ഗ്രേ​ഡ് വി​ദ്യാ​ർ​ഥി സാ​യൂ​ജ് അ​വ​ത​രി​പ്പി​ച്ചു. ഗാ​ർ​ഹി​ക മ​ലി​ന​ജ​ലം പു​ന​രു​പ​യോ​ഗ​ത്തി​നാ​യി എ​ങ്ങ​നെ ശു​ദ്ധീ​ക​രി​ക്കാ​മെ​ന്ന് കാ​ണി​ക്കു​ന്ന പ്രോ​ജ​ക്​​ട്​ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി എം. ​ജ​ന​നി അ​വ​ത​രി​പ്പി​ച്ചു. ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഫാ​ത്തി​മ സോ​ളാ​ർ കു​ക്ക​ർ നി​ർ​മാ​ണം വി​ശ​ദീ​ക​രി​ച്ചു.

യോ​ഗ​ത്തി​ൽ മി​ഡി​ൽ സെ​ക്​​ഷ​ൻ ഹെ​ഡ് ടീ​ച്ച​ർ പാ​ർ​വ​തി ദേ​വ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളാ​യ സ​ഹാ​ന, രു​ദ്ര എ​ന്നി​വ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. മി​ഡി​ൽ സെ​ക്​​ഷ​ൻ വൈ​സ് പ്രി​ൻ​സി​പ്പ​ൽ എ​സ്. വി​നോ​ദ് സ​യ​ൻ​സ് ക്ല​ബ് ഉ​ദ്ഘാ​ട​നം ചെ​യ്​​തു. പ​വ​ർ​പോ​യ​ൻ​റ്​ അ​വ​ത​ര​ണ​ത്തി​ലൂ​ടെ സ​യ​ൻ​സ് ക്ല​ബി​െൻറ ല​ക്ഷ്യം ഭൗ​തി​ക​ശാ​സ്ത്ര വി​ഭാ​ഗം മേ​ധാ​വി സു​ദി​പ്തോ സെ​ൻ​ഗു​പ്​​ത വി​ശ​ദീ​ക​രി​ച്ചു. ബ​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി സു​ദീ​പ ഘോ​ഷ് അ​നു​മോ​ദ​ന​പ്ര​സം​ഗം ന​ട​ത്തി.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ശാ​സ്ത്ര​ത്തോ​ടു​ള്ള താ​ൽ​പ​ര്യം വ​ള​ർ​ത്തി​യെ​ടു​ക്കാ​നും വി​വി​ധ​ത​രം ശാ​സ്ത്ര​വി​ഷ​യ​ങ്ങ​ൾ അ​വ​രെ പ​രി​ച​യ​പ്പെ​ടു​ത്താ​നും ഫീ​ൽ​ഡ് വ​ർ​ക്ക്, റി​സ​ർ​ച്, പ്രോ​ജ​ക്​​ട്​ അ​വ​ത​ര​ണ​ങ്ങ​ൾ എ​ന്നി​വ​യി​ൽ അ​വ​രു​ടെ ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കാ​നും സ​യ​ൻ​സ് ക്ല​ബ് ല​ക്ഷ്യ​മി​ടു​ന്നു​വെ​ന്ന്​ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. സ​യ​ൻ​സ് ക്ല​ബ്​ ശാ​സ്ത്രീ​യ മ​നോ​ഭാ​വം മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നും ശാ​സ്ത്രീ​യ പ​രി​ശീ​ല​ന​ത്തി​ന് അ​വ​സ​ര​ങ്ങ​ൾ ന​ൽ​കു​മെ​ന്നും സെ​ക്ര​ട്ട​റി സ​ജി ആ​ൻ​റ​ണി പ​റ​ഞ്ഞു. ക്ല​ബ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി അ​ഭി​ന​ന്ദി​ച്ചു. എം. ​ജ​ന​നി (പ്ര​സി.), എം. ​സ​ഹാ​ന (വൈ​സ് പ്ര​സി.), ദീ​ക്ഷി​ത് കൃ​ഷ്​​ണ (സെ​ക്ര.), മു​ഹ​മ്മ​ദ് ഷ​മാ​സ് (ഇൗ​വ​ൻ​റ്​ പ്ലാ​ന​ർ) എ​ന്നി​വ​രാ​ണ്​ ക്ല​ബ്​ ഭാ​ര​വാ​ഹി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian School studentsscience projects
News Summary - Indian School students with science projects
Next Story