ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ 'സേവ് സോയിൽ' കാമ്പയിനിൽ പങ്കെടുത്തു
text_fieldsഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ ‘സേവ് സോയിൽ’ കാമ്പയിനിൽ പങ്കാളികളായപ്പോൾ
മനാമ: മണ്ണ് നശീകരണത്തെക്കുറിച്ച് പുതിയ തലമുറയെ ബോധവൽക്കരിക്കുന്നതിെന്റ ഭാഗമായി സേവ് സോയിൽ മൂവ്മെന്റ് സെഷൻ ഇന്ത്യൻ സ്കൂളിൽ നടന്നു.
ആത്മീയ ആചാര്യനായ സദ്ഗുരു ആരംഭിച്ച സേവ് സോയിൽ മൂവ്മെന്റ് ലോകമെമ്പാടുമുള്ള പൗരന്മാരെ അവരുടെ രാജ്യങ്ങളിലെ കൃഷിയോഗ്യമായ മണ്ണിെൻറ നാശം തടയുന്നതിന് വേണ്ടി അണിനിരത്താൻ ലക്ഷ്യമിടുന്നു.
കഴിഞ്ഞ 70 വർഷത്തിനിടെ ഉണ്ടായ മണ്ണ് നശീകരണത്തിെന്റ തോത് ഭയാനകമാണ്. അര നൂറ്റാണ്ടിനിടെ മണ്ണിലെ ജൈവാംശത്തിെന്റ അളവ് ഏകദേശം 80 ശതമാനം കുറഞ്ഞു. ഇങ്ങനെ തുടർന്നാൽ ഈ നൂറ്റാണ്ടിെന്റ അവസാനത്തോടെ 80 ശതമാനം പ്രാണികളുടെയും പുഴുക്കളുടെയും ജീവൻ ഇല്ലാതാകുമെന്നാണ് ആശങ്കപ്പെടുന്നത്. മണ്ണ് സംരക്ഷണ ദൗത്യത്തിൽ ഇന്ത്യൻ സ്കൂൾ പങ്കാളികളാകുമെന്ന് സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ പറഞ്ഞു.

