ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിക്ക് ചെസ് കിരീടം
text_fieldsധ്രുവി പാണിഗ്രഹി
മനാമ: ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി ധ്രുവി പാണിഗ്രഹി ഖാലിദ് ബിൻ ഹമദ് ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 12-14 (പെൺകുട്ടികൾ) ഇന്റർമീഡിയറ്റ് വിഭാഗത്തിൽ സ്വർണ മെഡൽ നേടി.
ഇന്ത്യൻ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് ധ്രുവി. വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച ഈ മത്സരം ഏപ്രിൽ 24, 27 തീയതികളിൽ ഇസ ടൗണിലെ ശൈഖ് ഖലീഫ സ്റ്റേഡിയത്തിലാണ് നടന്നത്.
മത്സരത്തിൽ തന്ത്രപരമായ കഴിവുകളും മികവും പ്രകടിപ്പിച്ച ധ്രുവി തന്റെ വിഭാഗത്തിലെ എല്ലാ മത്സരങ്ങളിലും വിജയിച്ചുകൊണ്ട് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു, അതുവഴി ഒന്നാം സ്ഥാനം നേടി. ഇന്ത്യൻ സ്കൂൾ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ സൈകത്ത് സർക്കാറാണ് പരിശീലകൻ. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ഫിസിക്കൽ എജുക്കേഷൻ മേധാവി ശ്രീധർ ശിവ എസ് എന്നിവർ ധ്രുവി പാണിഗ്രഹിയെ അഭിനന്ദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.