ഇന്ത്യൻ സ്കൂൾ വിദ്യാർഥിക്ക് ലോക കരാട്ടേ ചാമ്പ്യൻഷിപ്പിൽ വെങ്കലം
text_fieldsമനാമ: ജപ്പാനിലെ ടോക്യോയിൽ നടന്ന പതിനാറാമത് ലോക ഷോട്ടോകാൻ കരാട്ടേ ഫെഡറേഷൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥി ആദിത്യ സനിൽ കുറുപ്പ് വെങ്കല മെഡൽ നേടി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് ആദിത്യ. പതിനാറാമത് ലോക ഷോട്ടോകാൻ കരാട്ടേ ഫെഡറേഷൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ ആദിത്യയും ഗണേഷ് അനോജും (ഗ്രേഡ് 5) പങ്കെടുത്തു.
മലയാളികളായ സനിൽ കുറുപ്പിന്റെയും നീതു സനിലിന്റെയും മകൻ ആദിത്യയും അനോജ് കമലാസനന്റെയും ഷാനി അനോജിന്റെയും മകൻ ഗണേശും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, ഇസി അംഗം-സ്പോർട്സ് രാജേഷ് എം.എൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ വിദ്യാർഥികളെ അഭിനന്ദിച്ചു.

