ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് സ്റ്റുഡന്റ് കൗൺസിൽ സ്ഥാനമേറ്റു
text_fieldsമനാമ: പുതിയ അധ്യയന വർഷത്തെ സ്റ്റുഡന്റ് കൗൺസിൽ സ്ഥാനാരോഹണ ചടങ്ങ് ഇന്ത്യൻ സ്കൂൾ റിഫ കാമ്പസിൽ നടന്നു. ഹെഡ് ബോയ് റെയ്ഹാൻ തോമസ് മാത്യു, ഹെഡ് ഗേൾ സെറ കിഷോർ, അസി. ഹെഡ് ബോയ് ദക്ഷ് പ്രദീപ്, അസി. ഹെഡ് ഗേൾ ആമില ഷാനവാസ്, ഇക്കോ അംബാസഡർ ആദ്യ ബിജിൻ എന്നിവരുൾപ്പെടെ 26 അംഗങ്ങൾ അടങ്ങുന്ന പുതിയ കൗൺസിലാണ് സ്ഥാനമേറ്റത്. ഇന്ത്യൻ സ്കൂൾ അസി. സെക്രട്ടറി പ്രേമലത എൻ.എസ്, ഇ.സി അംഗം അജയകൃഷ്ണൻ വി എന്നിവർ പരിപാടി ഉദ്ഘാടനം ചെയ്തു.
ദേശീയ ഗാനാലാപനത്തോടെയും വിശുദ്ധ ഖുർആൻ പാരായണത്തോടെയും മൂന്നാം ക്ലാസിലെ വിദ്യാർഥികളുടെ സ്കൂൾ ഗാനാലാപനത്തോടെയുമാണ് പരിപാടി ആരംഭിച്ചത്. പ്രിൻസിപ്പൽ പമേല സേവ്യർ, പ്രധാനാധ്യാപകർ, കോഓഡിനേറ്റർമാർ, അധ്യാപികമാർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ പമേല സേവ്യർ വിശിഷ്ടാതിഥികൾക്ക് സ്വാഗതം ആശംസിച്ചു.
അസി. സെക്രട്ടറി പ്രേമലത എൻ.എസ് പുതുതായി നിയമിതരായ സ്കൂൾ കൗൺസിൽ അംഗങ്ങളെ അഭിനന്ദിച്ചു. വിദ്യാർഥികളെ ബാഡ്ജുകൾ നൽകി ആദരിച്ചു. ഇക്കോ അംബാസഡർ ഗോ-ഗ്രീൻ സംരംഭങ്ങളെ പരിചയപ്പെടുത്തി. സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, ഇ.സി അംഗങ്ങൾ എന്നിവർ വിദ്യാർഥികളെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

