മനാമ: ഇന്ത്യന്‍ സ്കൂള്‍ റിഫ കാമ്പസ് വിദ്യാർഥികൾ വിശ്വഹിന്ദി ദിനം ആഘോഷിച്ചു. വിദ്യാർഥികൾ ഹിന്ദി ഭാഷയോടുള്ള ഇഷ്ടം പ്രകടിപ്പിക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ചാണ് വെർച്വൽ ആഘോഷങ്ങളിൽ അവർ പങ്കുചേർന്നത്. ദേശസ്നേഹ ഗാനങ്ങൾ, പ്രസംഗങ്ങൾ, റോൾ പ്ലേ തുടങ്ങിയവ അവതരിപ്പിച്ചു.
പരിപാടി ഏകോപിപ്പിച്ച അധ്യാപകരെയും ആഘോഷങ്ങളിൽ പങ്കെടുത്ത കുട്ടികളെയും റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ അഭിനന്ദിച്ചു. ഇന്ത്യന്‍ സ്കൂള്‍ ചെയർമാൻ പ്രിൻസ് നടരാജൻ, സെക്രട്ടറി സജി ആൻറണി എന്നിവർ സംസാരിച്ചു.