ഹരിതവത്ക്കരണ ദൗത്യവുമായി ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ്
text_fieldsമനാമ: പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയുള്ള അവബോധവും പ്രവർത്തനവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി ഇന് ത്യൻ സ്കൂൾ റിഫ കാമ്പസ് ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. റിഫ ലയൺസ് ക്ലബുമായി സഹകരിച്ച് 30 വൃക്ഷ തൈകൾ സ്‌കൂൾ പരിസര ത്ത് നട്ടുപിടിപ്പിച്ചു. ഇന്ത്യൻ സ്‌കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുഷീദ് ആലം, വി. അജയകൃഷ്ണൻ , ലയൺസ് ക്ലബ് പ്രസിഡൻറ് സഞ്ജയ് ഗുപ്ത, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, ലയൺസ് ക്ലബ് അംഗങ്ങൾ, പ്രീഫെക്ട്സ് കൗൺസിൽ ടീം അംഗങ്ങൾ, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.
ഹരിതവത്ക്കരണ പദ്ധതികളിൽ പങ്കെടുത്ത കുട്ടികളെ ഇന്ത്യൻ സ്‌കൂൾ എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് ഖുഷീദ് ആലം അഭിനന്ദിച്ചു. സ്‌കൂൾ എക്സിക്യൂട്ടീവ് അംഗം അജയകൃഷ്ണൻ നന്ദി അറിയിച്ചു. പരിസ്ഥിതി ബോധവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രോജക്ടുകളുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നു ലയൺസ് ക്ലബ് പ്രസിഡൻറ് സഞ്ജയ് ഗുപ്ത പറഞ്ഞു. സ്കൂളിലെ ഇക്കോ അംബാസഡർ മീനാക്ഷി ദീപക് ഹരിതവൽക്കരണ സന്ദേശം നൽകി. പരിസ്ഥിതി സംരക്ഷണ പരിപാടികളിൽ സജീവമായ വിദ്യാർത്ഥികളെ പ്രിൻസിപ്പൽ പമേല സേവ്യർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.