ഇന്ത്യൻ സ്കൂൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
text_fieldsഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ ദേശീയപതാക ഉയർത്തുന്നു
മനാമ: ഇന്ത്യൻ സ്കൂൾ 74ാമത് റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ ദേശീയപതാക ഉയർത്തി. സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ബിനു മണ്ണിൽ വർഗീസ്, മുഹമ്മദ് ഖുർഷിദ് ആലം, എൻ.എസ്. പ്രേമലത, എം.എൻ. രാജേഷ്, വി. അജയകൃഷ്ണൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസി തുടങ്ങിയവർ പങ്കെടുത്തു.
ബാൻഡ് മാസ്റ്റർ റുഷികേശ് മുകുന്ദറാവു ലാഖെയുടെയും ബാൻഡ് ക്യാപ്റ്റൻ റിബിൻ തോമസിന്റെയും നേതൃത്വത്തിൽ സ്കൂൾ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ വിശിഷ്ടാതിഥികളെ ജഷൻമാൾ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. സ്കൂൾ ബാൻഡിന്റെ ദേശഭക്തി ഗാനവും നടന്നു. പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി സ്വാഗതം പറഞ്ഞു. റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഭരണഘടനാ നിർവഹണത്തെക്കുറിച്ചും ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രിൻസ് എസ്. നടരാജൻ വിദ്യാർഥികളെ ബോധവത്കരിച്ചു.
ബഹ്റൈൻ അണ്ടർ 19 ക്രിക്കറ്റ് ടീം അംഗങ്ങൾക്കും സ്കൂൾ ബാൻഡ് അംഗങ്ങൾക്കും മികവിനുള്ള സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. റിഫ കാമ്പസിലെ കൊച്ചുകുട്ടികൾ അവതരിപ്പിച്ച സാംസ്കാരിക പരിപാടികൾ കാണികളുടെ മനം കവർന്നു. പ്രധാനാധ്യാപകൻ ജോസ് തോമസ് റിപ്പബ്ലിക് ദിന പ്രഭാഷണം നടത്തി. വിദ്യാർഥികളായ ബ്ലെസ്വിൻ ബ്രാവിൻ, സെറ കിഷോർ, കൃഷ്ണ രാജീവൻ നായർ, ശ്രേയ വിനേഷ് എന്നിവരും റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്ന പ്രഭാഷണങ്ങൾ നടത്തി. വിദ്യാർഥികളായ രുദ്ര രൂപേഷ് അയ്യർ, ജനനി മുത്തുരാമൻ എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.