ഇന്ത്യൻ സ്കൂൾ മെഗ ഫെയർ മേയ് 25,26 തിയതികളിൽ
text_fieldsമനാമ: ബഹ്റൈൻ ഇന്ത്യൻ സ്കൂൾ മെഗ ഫെയറും ഫുഡ് ഫെസ്റ്റിവലും മേയ് 25,26 തിയതികളിൽ ഇൗസ ടൗൺ കാമ്പസിൽ നടക്കുമെന്ന് ഫെയർ സംഘാടക സമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫെയറിൽ നിന്ന് ലഭിക്കുന്ന വരുമാനം പ്രധാനമായും പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിന് സഹായമാകാനും ജീവനക്കാരുടെ ക്ഷേമത്തിനുമായി വിനിയോഗിക്കും. കഴിഞ്ഞ വിദ്യാഭ്യാസ വർഷം 800 കുട്ടികൾക്ക് ഫീസ് ഇളവ് നൽകിയതായി ഭരണസമിതി അംഗങ്ങൾ പറഞ്ഞു.നിലവിൽ സ്കൂളിൽ 16 രാജ്യങ്ങളിൽ നിന്നുള്ള 12500 ഒാളം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. 650 സ്റ്റാഫ് അംഗങ്ങളുള്ള സ്കൂളിൽ 1000 ബഹ്റൈനി വിദ്യാർഥികളുമുണ്ട്. ജി.സി.സിയിൽ ഏറ്റവും കുറവ് ഫീസ് ഘടനയുള്ള ഇവിടെ പഠിക്കുന്ന കുട്ടികളിൽ പകുതിയിൽ അധികവും സാധാരണ വരുമാനമുള്ളവരുടെ മക്കളാണ്.
കഴിഞ്ഞ വർഷത്തെ ഫെയറിൽ 200,000ൽ അധികം ആളുകൾ പങ്കെടുത്തിരുന്നു. പങ്കാളിത്തം കൊണ്ടും സാമ്പത്തിക വിജയം കൊണ്ടും ഇത് വൻ വിജയമായിരുന്നു. ഇത്തവണ ഫെയർസാംസ്കാരിക ഉത്സവമായാണ് നടത്തുന്നത്. ഇന്ത്യയിലെയും ബഹ്റൈനിലെയും കലാകാരൻമാർ അണിനിരക്കുന്ന സംഗീതോത്സവം, 100 സ്റ്റാളുകളിലായി ഇന്തോ^അറബ് ഫുഡ് ഫെസ്റ്റ്, ഇലക്ട്രോണിക് ഉപകരണ എക്സ്പോ, പുസ്തക പ്രദർശനം തുടങ്ങിയ നിരവധി പരിപാടികൾ ഇത്തവണ നടത്തുന്നുണ്ട്. ഇൻഫോടെയ്ൻറ്മെൻറ് സ്റ്റാളുകളും പരിപാടിയുടെ ആകർഷണമാകും. രണ്ട് ദിനാറാണ് ടിക്കറ്റ് നിരക്കായി ഇൗടാക്കുക. ടിക്കറ്റ് വിൽക്കാൻ കുട്ടികളുടെ മേൽ സമ്മർദം ചെലുത്തില്ല.
ഫെയറിനോടനുബന്ധിച്ച് 200,000റാഫിൾ ടിക്കറ്റുകൾ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നുണ്ട്. സൂവനീറും പുറത്തിറക്കും.
ബഹ്റൈനിലെ വാർഷിക കാർണിവൽ എന്ന നിലയിൽ പ്രശ്സതമായ ഫെയറിെൻറ വിജയത്തിനായി സ്ഥാപനങ്ങളും വ്യക്തികളും സഹകരിക്കണമെന്ന് ജനറൽ കൺവീനർ മുഹമ്മദ് ഹുസൈൻ മാലിം, ചെയർമാൻ പ്രിൻസ് നടരാജൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ പറഞ്ഞു. പ്രിയലാജി, ഡോ.മനോജ്, ഖുർഷിദ് ആലം, ഷെമിലി പി.ജോൺ, പ്രിൻസ് നടരാജൻ, വി.ആർ.പളനിസ്വാമി, വിപിൻ കുമാർ, ജയ്ഫർ മെയ്ദാനി, സജി ആൻറണി, ഭൂപീന്ദർ സിങ് എന്നിവരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
