Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ സ്‌​കൂ​ൾ...

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പ്രി​ഫെ​ക്​​ടോ​റി​യ​ൽ കൗ​ൺ​സി​ൽ സ്ഥാ​ന​മേ​റ്റു

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പ്രി​ഫെ​ക്​​ടോ​റി​യ​ൽ കൗ​ൺ​സി​ൽ സ്ഥാ​ന​മേ​റ്റു
cancel
camera_alt

ഇ​ന്ത്യ​ൻ സ്​​കൂ​ൾ പ്രി​ഫെ​ക്​​ടോ​റി​യ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ സ്​​ഥാ​ന​േ​മ​റ്റ​പ്പോ​ൾ

മ​നാ​മ: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഇ​ന്ത്യ​ൻ സ്​​കൂ​ൾ പ്രി​ഫെ​ക്​​ടോ​റി​യ​ൽ കൗ​ൺ​സി​ൽ ജ​ഷ​ൻ​മ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്ഥാ​ന​മേ​റ്റു. കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ, സെ​ക്ര​ട്ട​റി സ​ജി ആ​ൻ​റ​ണി, എ​ക്​​സി​ക്യു​ട്ടി​വ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി​നു മ​ണ്ണി​ൽ വ​റു​ഗീ​സ്, സ​ജി ജോ​ർ​ജ്, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി, റി​ഫ കാ​മ്പ​സ് പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ, പ്ര​ധാ​നാ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ​തി​നൊ​ന്നാം ക്ലാ​സും പ​ന്ത്ര​ണ്ടാം ക്ലാ​സും അ​ട​ങ്ങു​ന്ന ലെ​വ​ൽ -എ​യി​ലെ ഹെ​ഡ് ബോ​യ്‌ ആ​യി ആ​ൽ​വി​ൻ സാം, ​ഹെ​ഡ് ഗേ​ൾ ആ​യി ആ​യു​ഷി ജോ​ജി എ​ന്നി​വ​രെ ​െത​ര​ഞ്ഞെ​ടു​ത്തു. പ​ത്താം ക്ലാ​സും ഒ​മ്പ​താം ക്ലാ​സും അ​ട​ങ്ങു​ന്ന ബി ​ലെ​വ​ലി​ൽ ഹ​രി​റാം ചെം​ബ്ര ഹെ​ഡ് ബോ​യ് ആ​യും ജോ​വാ​ന ജെ​സ് ബി​നു ഹെ​ഡ് ഗേ​ളാ​യും ​െത​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

നാ​ലാം ക്ലാ​സ് മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന്​ സം​ഘ​ട​നാ​പ​ര​വും നേ​തൃ​ത്വ​പ​ര​വു​മാ​യ ക​ഴി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ​െത​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രാ​ണ്​ കൗ​ൺ​സി​ലി​ലു​ള്ള​ത്.

അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സം​വ​ദി​ക്കാ​നു​ള്ള വേ​ദി​യാ​ണ്​ പ്രി​ഫെ​ക്​​ട്​ കൗ​ൺ​സി​ൽ എ​ന്നും എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും ഒ​രു​മി​ച്ച് കൊ​ണ്ടു​പോ​കു​ന്ന ഉ​ത്ത​ര​വാ​ദി​ത്തം ഒ​ത്തൊ​രു​മ​യോ​ടെ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന്​ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ പ​റ​ഞ്ഞു. സ്​​കൂ​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സേ​വ​ന പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കി വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നു​ള്ള അ​വ​സ​രം ന​ൽ​കു​ക എ​ന്ന​താ​ണ് വി​ദ്യാ​ർ​ഥി കൗ​ൺ​സി​ലി​െൻറ ല​ക്ഷ്യ​മെ​ന്ന് സെ​ക്ര​ട്ട​റി സ​ജി ആ​ൻ​റ​ണി പ​റ​ഞ്ഞു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ൾ പ​ഠ​ന​കാ​ല​ത്ത് നേ​തൃ​ത്വ​പ​ര​മാ​യ അ​വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​വ​ണ​മെ​ന്നും ടീം ​അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ബ​ന്ധ​ങ്ങ​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന ക​ല സ്വാ​യ​ത്ത​മാ​ക്ക​ണ​മെ​ന്നും പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി പ​റ​ഞ്ഞു.

ഒ​രു പ്രി​ഫെ​ക്റ്റ് ആ​കു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​തൃ​പാ​ട​വം കൈ​വ​രി​ക്കാ​നു​ള്ള മി​ക​ച്ച അ​വ​സ​ര​മാ​ണെ​ന്ന് റി​ഫ കാ​മ്പ​സ് പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prefectorial Council
News Summary - indian school Positioned in the Prefectorial Council
Next Story