ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ബാഡ്മിന്റൺ ടൂർണമെന്റ് മേയ് ആറു മുതൽ
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജൂനിയർ ആൻഡ് സീനിയർ ഓപൺ ബാഡ്മിന്റൺ ടൂർണമെന്റ് മേയ് ആറ് മുതൽ 10 വരെ ഇസ ടൗൺ കാമ്പസിൽ നടക്കും. ജഷൻമാൾ ഓഡിറ്റോറിയത്തിലെ നവീകരിച്ച ബാഡ്മിന്റൺ കോർട്ടിലാണ് ഈ മത്സരം നടക്കുക.
ബഹ്റൈൻ ബാഡ്മിന്റൺ ആൻഡ് സ്ക്വാഷ് ഫെഡറേഷന്റെ (ബി.ബി.എസ്.എഫ്) പിന്തുണയോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ടൂർണമെന്റിൽ ജി.സി.സിയിലുടനീളമുള്ള ജൂനിയർ, സീനിയർ കളിക്കാർക്ക് പങ്കെടുക്കാം. മത്സരത്തിൽ U9, U11, U13, U15, U17, U19 എന്നീ പ്രായ വിഭാഗങ്ങളിലായി ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സിംഗിൾസ്, ഡബിൾസ് എന്നിവയും പുരുഷ ഡബിൾസ് (എലൈറ്റ്, ചാമ്പ്യൻഷിപ്പ്, F1 മുതൽ F5 ലെവലുകൾ വരെ), വനിതാ ഡബിൾസ് (ലെവൽ 1 ആന്ഡ് 2), മിക്സഡ് ഡബിൾസ് (ലെവൽ C, 1 & 2) എന്നിവയും ഉൾപ്പെടുന്നു. മത്സരങ്ങൾ ബി.ഡബ്ല്.എഫ് നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിച്ചുകൊണ്ട് നോക്കൗട്ട് ഫോർമാറ്റിലാണ് നടക്കുക.
സംഘാടക സംഘത്തിൽ സ്കൂൾ വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, കോർഡിനേറ്റർ ബിനോജ് മാത്യു, ജനറൽ കൺവീനർ ആദിൽ അഹമ്മദ് എന്നിവരും ഉൾപ്പെടുന്നു. മുൻ ഭരണസമിതി അംഗം - സ്പോർട്സ് രാജേഷ് എം.എൻ ഉപദേശക പിന്തുണയോടെ ടൂർണമെന്റ് ഡയറക്ടർ ബിനു പാപ്പച്ചന്റെയും ടൂർണമെന്റ് റഫറി ഷാനിൽ അബ്ദുൽ റഹിമിന്റെയും (ബാഡ്മിന്റൺ ഏഷ്യ) നേതൃത്വത്തിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഓരോ പങ്കാളിക്കും ഒന്നിലധികം ഇവന്റുകളിൽ പങ്കെടുക്കാം.
2025 മേയ് മൂന്നിനുമുമ്പ് Tournamentsoftware.com വഴിയോ ഇതോടൊപ്പം നൽകിയിരിക്കുന്ന നമ്പറുകളിൽ വാട്ട്സ്ആപ്പ് വഴിയോ രജിസ്ട്രേഷൻ സമർപ്പിക്കണം. പ്രവേശന ഫീസ് ഒരു ഇവന്റിന് നാല് ദിനാർ ആദ്യ ദിവസം തന്നെ അടക്കണം. ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, പ്ലാറ്റിനം ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ പ്രിൻസ് എസ്. നടരാജൻ എന്നിവർ ജൂബിലി ആഘോഷങ്ങൾക്ക് നൽകിയ വലിയ പിന്തുണക്ക് ഏവർക്കും ഹൃദയംഗമമായ നന്ദി അറിയിച്ചു. രജിസ്ട്രേഷനോ കൂടുതൽ വിവരങ്ങൾക്കോ ബന്ധപ്പെടുക: ടൂർണമെന്റ് ഡയറക്ടർ ബിനു പാപ്പച്ചൻ - +973 39198193, റഫറി ഷാനിൽ അബ്ദുൾ റഹിം - +973 37746468, ജനറൽ കൺവീനർ ആദിൽ അഹമ്മദ് - +973 39391310, കോർഡിനേറ്റർ ബിനോജ് മാത്യു - +973 33447494.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.