Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യൻ സ്കൂൾ...

ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി രണ്ടാം ചെസ് ചാമ്പ്യൻഷിപ്പ്

text_fields
bookmark_border
ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി രണ്ടാം ചെസ് ചാമ്പ്യൻഷിപ്പ്
cancel

മനാമ: ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രണ്ടാം എഡിഷൻ ചെസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു. അർജുൻസ് ചെസ് അക്കാദമിയുമായി സഹകരിച്ച് ജൂൺ 12 നാണ് സ്‌കൂളിൽ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ബഹ്‌റൈനിൽ ഒരു ചെസ്സ് മത്സരത്തിൽ ഏറ്റവും കൂടുതൽ പങ്കാളിത്തം രേഖപ്പെടുത്തിയ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻഷിപ്പിന്റെ ശ്രദ്ധേയമായ വിജയത്തെത്തുടർന്ന്, ഈ വർഷത്തെ പതിപ്പ് കൂടുതൽ യുവ പ്രതിഭകളെയും ചെസ്സ് പ്രേമികളെയും ഒരുമിച്ച് കൊണ്ടുവന്നു വേറിട്ട അനുഭവമാക്കാനാണ് തീരുമാനം. ചാമ്പ്യൻഷിപ്പിൽ ഇന്റർ-സ്കൂൾ ടീം ഇനവും ഓപ്പൺ റാപ്പിഡ് ഇനവും ഉണ്ടായിരിക്കും.

14 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി ഒരു ടീമിനെ രജിസ്റ്റർ ചെയ്യാൻ സ്കൂളുകളെ ക്ഷണിക്കുന്നു. ഒരു സ്‌കൂളിൽ നിന്നും അക്കാദമിക വിഭാഗം തെരഞ്ഞെടുക്കുന്ന ഒരു ടീമിനെയായാണ് പങ്കെടുപ്പിക്കേണ്ടത്. ഓരോ ടീമിലും ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും ഉൾപ്പെടെ നാല് അംഗങ്ങൾ ഉണ്ടായിരിക്കണം. ഇന്റർ-സ്കൂൾ വിഭാഗത്തിൽ മത്സരം സൗജന്യമായിരിക്കും. ഓപ്പൺ വിഭാഗത്തിൽ, പങ്കെടുക്കുന്ന ഒരാൾക്ക് 3 ദിനാർ പ്രവേശന ഫീസ് ബാധകമായിരിക്കും.

ഫിഡെ റാപ്പിഡ് നിയമങ്ങൾക്കനുസൃതമായി എല്ലാ മത്സരങ്ങളും നടത്തും. ഓരോ വിഭാഗത്തിലെയും മികച്ച ടീമുകൾക്ക് അവരുടെ പ്രകടനത്തിനും നേട്ടത്തിനും അംഗീകാരമായി ട്രോഫികളും സർട്ടിഫിക്കറ്റുകളും ലഭിക്കും. വിവിധ വിഭാഗങ്ങളിലായി ആകർഷകമായ സമ്മാനങ്ങളും നൽകും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന 10 പേർക്ക് പ്രത്യേക അംഗീകാരവും നൽകും. ചാമ്പ്യൻഷിപ്പ് സംരംഭത്തിന് സ്‌കൂൾ വൈസ് ചെയർമാനും കായിക അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ നേതൃത്വം നൽകും. രണ്ടാം പതിപ്പ് രാജ്യത്തെ ഏറ്റവും ആവേശകരവും ഉൾക്കൊള്ളുന്നതുമായ ചെസ്സ് ഇവന്റുകളിൽ ഒന്നായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ചെസ്സ് പ്രേമികളെയും ഈ പരിപാടിയിൽ പങ്കെടുക്കാനും ഭാഗമാകാനും ഇന്ത്യൻ സ്‌കൂൾ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ ചെസ് ചാമ്പ്യൻഷിപ്പ് ഒരു വൻ വിജയമാക്കുന്നതിന് അഭ്യർത്ഥിച്ചു. രജിസ്ട്രേഷനുള്ള അവസാന തീയതി: തിങ്കൾ, 8 ജൂൺ 2026. കൂടുതൽ വിവരങ്ങൾക്ക്, ബന്ധപ്പെടുക: അർജുൻ കക്കാടത്ത് - ചീഫ് ആർബിട്രേറ്റർ: 3319 0004; ഫൈസൽ മടപ്പള്ളി - കൺവീനർ: 3339 4919 ; ഷംഷാദ് - കോർഡിനേറ്റർ: 3929 1585. ഓപ്പൺ കാറ്റഗറിയിൽ പങ്കെടുക്കുന്നവർക്ക് നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തുകൊണ്ട് രജിസ്റ്റർ ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian schoolChess ChampionshipgulfPlatinum Jubilee
News Summary - Indian School Platinum Jubilee 2nd Chess Championship
Next Story