ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി സംഗീതവിരുന്ന് വേറിട്ട അനുഭവമായി
text_fieldsഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ
ഭാഗമായി സംഘടിപ്പിച്ച സംഗീതവിരുന്ന്
മനാമ: ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ട്രാൻസ്സെൻഡ് ബാൻഡിന്റെ സംഗീതവിരുന്ന് കാണികൾക്ക് വേറിട്ട അനുഭവമായി. സ്റ്റാർ വിഷൻ അവതരിപ്പിച്ച 'മിസ്റ്റിക് മെലഡീസ്' ക്രൗൺ പ്ലാസ ഹോട്ടലിലാണ് നടന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലെ സംഗീതപരിപാടിയിലൂടെ ബാൻഡ് കാണികളെ ആകർഷിച്ചു. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് തന്റെ സന്ദേശത്തിൽ പ്ലാറ്റിനം ജൂബിലി സംഗീതവിരുന്നിനെ അവിസ്മരണീയ വിജയമാക്കി മാറ്റിയ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അഭ്യുദയകാംക്ഷികൾക്കും നന്ദി അറിയിച്ചു. വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, സെക്രട്ടറി വി. രാജപാണ്ഡ്യൻ, രഞ്ജിനി മോഹൻ, മിഥുൻ മോഹൻ, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, ജി. സതീഷ്, പ്രിയ ലാജി, പാർവതി ദേവദാസ് എന്നിവർ പങ്കെടുത്തു. ഡോ. മുഹമ്മദ് ഫൈസൽ അധ്യക്ഷപ്രസംഗം നടത്തി. പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി സ്വാഗതം പറഞ്ഞു. സെക്രട്ടറി വി. രാജപാണ്ഡ്യൻ നന്ദി പറഞ്ഞു. സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസ അവസരങ്ങളും മെച്ചപ്പെടുത്തുന്നതിനൊപ്പം 75 വർഷത്തെ അക്കാദമിക മികവിന്റെ പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്നതിനായാണ് സംഗീതവിരുന്ന് സംഘടിപ്പിച്ചത്. മുഹമ്മദ് ഹുസൈൻ മാലിം (രക്ഷാധികാരി), സുദിൻ എബ്രഹാം (കൺവീനർ), ജനാർദനൻ കെ (കോഓഡിനേറ്റർ) എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

