Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരാഷ്​ട്രപിതാവിന്...

രാഷ്​ട്രപിതാവിന് ആദരവുമായി ഇന്ത്യന്‍ സ്​കൂള്‍

text_fields
bookmark_border
രാഷ്​ട്രപിതാവിന് ആദരവുമായി ഇന്ത്യന്‍ സ്​കൂള്‍
cancel
camera_alt

രാഷ്​ട്രപിതാവിന് ആദരവർപ്പിച്ച്​ ഇന്ത്യന്‍ സ്​കൂള്‍ സംഘടിപ്പിച്ച സാമൂഹികശാസ്ത്രദിനാഘോഷത്തിൽനിന്ന്

മനാമ: ഇന്ത്യയുടെ രാഷ്​ട്രപിതാവായ മഹാത്മ ഗാന്ധിക്ക് ആദരവുമായി ഇന്ത്യന്‍ സ്​കൂളില്‍ സാമൂഹികശാസ്ത്ര ദിനം ആഘോഷിച്ചു. സി.ബി.എസ്.ഇ ശിപാർശ ചെയ്​ത ഗാന്ധി അനുസ്​മരണപ്രവർത്തനങ്ങളുടെ പര്യവസാനമായിരുന്നു പരിപാടികള്‍. കോവിഡ്-19 സാഹചര്യം കണക്കിലെടുത്ത് നാലു​ മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾ വീടുകളിൽനിന്ന് ഉചിതമായ രീതിയിൽ അനുസ്​മരണ പരിപാടികള്‍ ഓണ്‍ലൈനില്‍ അവതരിപ്പിച്ചു.

ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളായ സത്യം, അഹിംസ, സ്നേഹം എന്നിവ സമൂഹത്തിൽ ഐക്യവും തുല്യതയും കൊണ്ടുവരാൻ ലക്ഷ്യമിട്ടായിരുന്നുവെന്ന്​ ഇന്ത്യന്‍ സ്​കൂള്‍ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ സന്ദേശത്തിൽ പറഞ്ഞു.

സത്യത്തി​െൻറയും അഹിംസയുടെയും തത്ത്വങ്ങൾക്ക് അനുസൃതമായി വ്യക്തികളെയും സമൂഹത്തെയും ഒരേസമയം പരിവർത്തനം ചെയ്യുകയായിരുന്നു ഗാന്ധിയൻ തത്ത്വചിന്തയുടെ ലക്ഷ്യമെന്ന്​ സെക്രട്ടറി സജി ആൻറണി പറഞ്ഞു.

ജീവിത കേന്ദ്രീകൃതവും ശിശുകേന്ദ്രീകൃതവുമായ വിദ്യാഭ്യാസത്തിൽ മഹാത്മാ ഗാന്ധി വിശ്വസിച്ചിരുന്നതായി പ്രിന്‍സിപ്പല്‍ വി.ആര്‍. പളനിസ്വാമി പറഞ്ഞു. വിദ്യാഭ്യാസത്തി​െൻറ അനിവാര്യ ലക്ഷ്യങ്ങളിലൊന്ന് ധാർമിക വികസനം അല്ലെങ്കിൽ സ്വഭാവവികസനമാണെന്ന്​ മഹാത്മാ ഗാന്ധി വിശ്വസിച്ചതായി റിഫ കാമ്പസ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍ പറഞ്ഞു. പ്രധാനാധ്യാപകരായ ജോസ് തോമസും പാർവതി ദേവദാസും സന്ദേശങ്ങൾ നൽകി.

ഗാന്ധിജയന്തിദിനത്തോടനുബന്ധിച്ച് പോസ്​റ്റർ നിർമാണം, ഗാന്ധിയൻ ചിന്തകളുടെ പ്രസക്തിയെക്കുറിച്ചുള്ള ഉപന്യാസരചന തുടങ്ങിയവ നടന്നു. വിദ്യാർഥികളുടെ പ്രസംഗങ്ങൾ, കവിതകൾ, ദേശസ്നേഹഗാനങ്ങൾ, പവർപോയൻറ്​ അവതരണങ്ങൾ എന്നിവയുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian SchoolGhandi jayanthi
Next Story