Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ സ്കൂ​ൾ...

ഇ​ന്ത്യ​ൻ സ്കൂ​ൾ പാ​ര​ന്റ്സ് ഫോ​റം നി​ല​വി​ൽ വ​ന്നു

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്കൂ​ൾ പാ​ര​ന്റ്സ് ഫോ​റം ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​നം
cancel
camera_alt

ഇ​ന്ത്യ​ൻ സ്കൂ​ൾ പാ​ര​ന്റ്സ് ഫോ​റം ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ​നി​ന്ന്

മ​നാ​മ: ഇ​ന്ത്യ​ൻ സ്കൂ​ൾ ര​ക്ഷി​താ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഐ.​എ​സ്.​പി.​എ​ഫ് ലോ​ഗോ പ്ര​കാ​ശ​ന​വും ഡി​സം​ബ​ർ എ​ട്ടി​നു എ​ക്സി​ക്യൂ​ട്ടി​വ് പാ​ന​ലി​ലേ​ക്ക് ന​ട​ക്കു​ന്ന തി​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നൊ​രു​ക്ക​മാ​യു​ള്ള വാ​ർ​ത്ത​സ​മ്മേ​ള​ന​വും ഉ​മ്മു​ൽ ഹ​സ്സം പാ​ൻ ഏ​ഷ്യ പാ​ർ​ട്ടി ഹാ​ളി​ൽ ന​ട​ന്നു.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ ശ്രീ​ധ​ർ തേ​റ​മ്പി​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ ച​ന്ദ്ര​ബോ​സ്, ദീ​പ​ക് മേ​നോ​ൻ, പ്ര​വീ​ഷ്, അ​നി​ൽ ഐ​സ​ക്, ജൈ​ഫെ​ർ മ​ദ​നി, എ​ബ്ര​ഹാം സാ​മു​വേ​ൽ, ഷാ​ജി കാ​ർ​ത്തി​കേ​യ​ൻ, പ്ര​മോ​ദ് തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് ഐ.​എ​സ്.​പി.​എ​ഫ് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്‌​തു. പ്ര​മു​ഖ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും ഒ​ട്ട​ന​വ​ധി ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.ഇ​ന്ത്യ​ൻ സ്കൂ​ളി​ന്റെ സ​മ​ഗ്ര പ​രി​ഷ്‌​ക​ര​ണ​ത്തി​നും പ​ക്ഷ​പാ​ത ര​ഹി​ത​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും അ​ഡ്മി​നി​സ്ട്രേ​റ്റി​വ് സ്റ്റാ​ഫു​ക​ൾ​ക്കും ഗു​ണ​ക​ര​മാ​യ പ​ല പ​ദ്ധ​തി​ക​ളും ആ​വി​ഷ്‌​ക​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. അ​ധ്യാ​പ​ക​രു​ടെ പ​രി​ശീ​ല​നം, മെ​ച്ച​പ്പെ​ട്ട വേ​ത​നം, ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് സം​വി​ധാ​നം എ​ന്നി​വ ന​ട​പ്പാ​ക്കി സ്കൂ​ളി​ന്റെ അ​ക്കാ​ദ​മി​ക് നി​ല​വാ​രം ഉ​യ​ർ​ത്തും.

മെ​ച്ച​പ്പെ​ട്ട പ​ഠ​ന​മു​റി​ക​ൾ, വൃ​ത്തി​യു​ള്ള കാ​ന്റീ​ൻ, ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള വി​ശ്ര​മ മു​റി​ക​ൾ, അ​ഡ്മി​നി​സ്ട്രേ​റ്റി​വ് സ്റ്റാ​ഫു​ക​ൾ​ക്ക് അ​ധി​ക​ജോ​ലി​ക്ക് വേ​ത​നം, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള ബ​സു​ക​ൾ എ​ന്നി​വ ഏ​ർ​പ്പെ​ടു​ത്തും. ജ​ന​റ​ൽ ബോ​ഡി​യി​ൽ ന​ട​ക്കു​ന്ന സം​വാ​ദ​ങ്ങ​ൾ സ​മൂ​ഹ​ത്തെ അ​റി​യി​ക്കു​ന്ന​തി​ന് മാ​ധ്യ​മ​ങ്ങ​ൾ​ക്കു പ്ര​വേ​ശ​നം ന​ൽ​കും. സ്കൂ​ളി​ന്റെ വി​ക​സ​ന​ത്തി​ന് ത​ട​സ്സ​മാ​വു​ന്ന നി​യ​മ​ങ്ങ​ൾ പ​രി​ഷ്‌​ക​രി​ക്കു​മെ​ന്നും സ്കൂ​ളി​ന്റെ ഭ​ര​ണ​ഘ​ട​ന​യി​ൽ വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ വി​ദ​ഗ്ധ സ​മി​തി രൂ​പ​വ​ത്ക​രി​ക്കു​മെ​ന്നും അ​ർ​ഹ​ത​യു​ള്ള എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ഡ്മി​ഷ​ൻ ന​ൽ​കു​മെ​ന്നും ര​ക്ഷി​താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ കേ​ൾ​ക്കാ​നും പ​രാ​തി​പ​രി​ഹാ​ര​ത്തി​നു​മാ​യി സ​മി​തി​ക​ൾ, പ​രി​ച​യ​സ​മ്പ​ന്ന​രാ​യ കൗ​ൺ​സി​ല​ർ​മാ​രു​ടെ പാ​ന​ൽ എ​ന്നി​വ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ലി​ൻ​സെ​ൻ, നി​ബു തോ​മ​സ്, സു​ന്ദ​ർ, റെ​ജി​കു​മാ​ർ, ജ​യ​രാ​ജ് ക​വി​ത പ്രേം, ​സു​നി​ത എ​സ്. കു​മാ​ർ, ഷെ​റി​ൻ, മൂ​സ ഹാ​ജി, ജ​സ്റ്റി​ൻ രാ​ജ്, ജ​യ​ശ​ങ്ക​ർ, ഷെ​മി​ലി പി. ​ജോ​ൺ, ന​ജീ​ബ് ക​ട​ലാ​യി, മ​നോ​ജ്, രാ​ജേ​ഷ്, റി​തി​ൻ രാ​ജ്, പ​ങ്ക​ജ്‌​നാ​ഭ​ൻ, ബി​ജോ​യ്, അ​ജേ​ഷ്, സു​നി​ൽ, ഹ​ലീ​ൽ, ഹ​ക്കിം മി​നേ​ഷ്, പ്രേം, ​സു​ബാ​യ, പ​ന്നീ​ർ സെ​ൽ​വം, കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian SchoolParents Forum
News Summary - Indian School Parents Forum launched
Next Story