Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ സ്‌​കൂ​ൾ...

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ക​ബ്‌​സ് ബു​ൾ​ബു​ൾ​സ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ക​ബ്‌​സ് ബു​ൾ​ബു​ൾ​സ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ ന​ട​ന്ന ക​ബ്‌​സ് ബു​ൾ​ബു​ൾ​സ് ക്യാ​മ്പി​ൽ​നി​ന്ന്

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ റി​ഫ കാ​മ്പ​സി​ലെ ജൂ​നി​യ​ർ വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്കാ​യി ഭാ​ര​ത് ക​ബ്‌​സ് ആ​ൻ​ഡ് ബു​ൾ​ബു​ൾ​സ്‌ വാ​ർ​ഷി​ക പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്‌​സ് പ്ര​സി​ഡ​ന്റ് കൂ​ടി​യാ​യ പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി, റി​ഫ കാ​മ്പ​സ് പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ, സ്കൗ​ട്ട്‌​സ് ആ​ൻ​ഡ് ഗൈ​ഡ്‌​സ് വൈ​സ് പ്ര​സി​ഡ​ന്റും വൈ​സ് പ്രി​ൻ​സി​പ്പ​ലു​മാ​യ വി​നോ​ദ് എ​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. റി​ഫ കാ​മ്പ​സി​ലെ ഒ​ന്നും ര​ണ്ടും മൂ​ന്നും ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി​യാ​യി​രു​ന്നു ക്യാ​മ്പ്.

131 കു​ട്ടി​ക​ൾ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു. സ്വ​യം പ​രി​ച​ര​ണം, ആ​രോ​ഗ്യ​ക​ര​മാ​യ ശീ​ല​ങ്ങ​ൾ വ​ള​ർ​ത്ത​ൽ, വ്യാ​യാ​മ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​വ​ർ ഏ​ർ​പ്പെ​ട്ടു. ക്യാ​മ്പ് ചീ​ഫ് വി​ജ​യ​ൻ കെ. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 15 അ​ധ്യാ​പ​ക​രും 15 സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് ലീ​ഡ​ർ​മാ​രും അ​ട​ങ്ങു​ന്ന സം​ഘം ക്യാ​മ്പ് ന​യി​ച്ചു. ക​ബ്ബു​ക​ളു​ടെ​യും ബു​ൾ​ബു​ളു​ക​ളു​ടെ​യും ക​ഴി​വു​ക​ൾ പു​റ​ത്തെ​ടു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി.ക്യാ​മ്പി​ൽ ഉ​ട​നീ​ളം വി​ദ്യാ​ർ​ഥി​ക​ൾ ആ​വേ​ശ​ത്തോ​ടെ പ​ങ്കെ​ടു​ത്തു. സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ക്യാ​മ്പ് അം​ഗ​ങ്ങ​ൾ​ക്ക് സ​മ്മാ​നി​ച്ചു. സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ, സെ​ക്ര​ട്ട​റി സ​ജി ആ​ന്റ​ണി, എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​വും സ്‌​കൗ​ട്ട്‌​സ് ആ​ൻ​ഡ് ഗൈ​ഡ്‌​സ് ഡ​യ​റ​ക്ട​റു​മാ​യ രാ​ജേ​ഷ് ന​മ്പ്യാ​ർ, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി, റി​ഫ കാ​മ്പ​സ് പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ എ​ന്നി​വ​ർ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളെ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian SchoolCubs Bulbuls Camp
News Summary - Indian School Organized Cubs Bulbuls Camp
Next Story