ഇന്ത്യൻ സ്കൂൾ ഗണിതദിനം ആഘോഷിച്ചു
text_fieldsഇന്ത്യൻ സ്കൂൾ ഗണിതദിനാഘോഷത്തിന്റെ ഭാഗമായി നടന്ന മത്സരത്തിൽ വിജയിച്ചവർ
സമ്മാനങ്ങളുമായി
മനാമ: ഇന്ത്യൻ സ്കൂളിൽ ഈ വർഷത്തെ ഗണിതദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. നാല് മുതൽ എട്ടുവരെയുള്ള ക്ലാസ് വിദ്യാർഥികൾ ഗണിതശാസ്ത്ര അഭിരുചി നിർണയിക്കുന്ന എം.ടി.എസ്.ഇ പരീക്ഷയിൽ പങ്കെടുത്തു. നാലാം ക്ലാസിൽ റോഷൻ ഹരി ഒന്നാം സ്ഥാനവും ഗ്യാൻ നവീൻ രണ്ടാം സ്ഥാനവും ഐഡൻ അനിൽ മൂന്നാം സ്ഥാനവും നേടി. അഞ്ചാം ക്ലാസിൽ ധ്യാൻ നിഷാന്ത് ഒന്നാം സ്ഥാനവും, സ്റ്റീവ് എമിൽ രണ്ടാംസ്ഥാനവും ഇവാൻ ബേസിൽ ജിതിൻ മൂന്നാംസ്ഥാനവും നേടി. ആറാം ക്ലാസിൽ ജമീഉൽ ഇസ്ലാം ഒന്നാം സ്ഥാനവും അർപിത് ജെ. പിള്ള രണ്ടാം സ്ഥാനവും ഫാബിയോ അൻസൽ മൂന്നാം സ്ഥാനവും നേടി.
ഏഴാം ക്ലാസിൽ സാൻവി ചൗധരി ഒന്നാം സ്ഥാനവും ദേവാൻഷി ദിനേശ് രണ്ടാം സ്ഥാനവും നേടി. ആരവ് ശ്രീവാസ്തവ, അഭയ് അഭിലാഷ് എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. എട്ടാം ക്ലാസിൽ ആദ്യ സമീരൻ ഒന്നാമതെത്തി. അവ്വാബ് സുബൈർ രണ്ടാം സ്ഥാനത്തും നൈതിക് നന്ദ, അദിതി സജിത്ത് എന്നിവർ മൂന്നാംസ്ഥാനത്തും എത്തി. നാലാം ക്ലാസിൽ സ്റ്റിൽ മോഡൽ നിർമാണ മത്സരത്തിൽ ഡെബോറ സാഷ എഡ്വിൻ, ഇഷാൻ കൃഷ്ണ സുനിൽ, ജെഫ് ജോർജ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. അഞ്ചാം ക്ലാസിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ഷാസിയ മെഹ്നാസ്, പ്രത്യുഷ ഡേ, സിയാൻ മുഹമ്മദ് എന്നിവർക്ക് ലഭിച്ചു. ആറാം ക്ലാസിൽ ഇവാനിയ റോസ് ബെൻസൺ, ആരോഹി സിയാൻ, ഇഷാൻ കൃഷ്ണ പി എന്നിവർ വിജയികളായി. ഏഴാം ക്ലാസിൽ അദ്വൈത് രതീഷ് ഒന്നാം സ്ഥാനവും ആദിത്യ പ്രതീപൻ രണ്ടാം സ്ഥാനവും വൈഗ ഹരിലാൽ മൂന്നാം സ്ഥാനവും നേടി.
എട്ടാം ക്ലാസിൽ പങ്കെടുത്തവരിൽ നിരഞ്ജൻ സെന്തിൽ കുമാർ ഒന്നാം സ്ഥാനവും മിൻഹ ഫാത്തിമ രണ്ടാംസ്ഥാനവും ലക്ഷിഹ ശ്രീരവി മൂന്നാം സ്ഥാനവും നേടി.
സീനിയർ വിദ്യാർഥികളിൽ ലെവൽ എയിൽ ദർശന സുബ്രഹ്മണ്യൻ ഒന്നാം സ്ഥാനവും ജോയൽ ഷൈജു രണ്ടാം സ്ഥാനവും ശശിനി ജ്ഞാനശേഖരൻ മൂന്നാം സ്ഥാനവും നേടി. സിമ്പോസിയം ലെവൽ ബിയിൽ അരീന മൊഹന്തി ഒന്നാം സ്ഥാനവും തഹ്രീം ഫാത്തിമ രണ്ടാം സ്ഥാനവും അവന്തിക അനിൽകുമാർ മൂന്നാം സ്ഥാനവും നേടി. ക്വിസ് മത്സരത്തിൽ അഭിജിത്ത് ബിനു, മുഹമ്മദ് യാസിർ നസീം, റിക്ക മേരി റോയ് എന്നിവരടങ്ങിയ ടീമിനാണ് ഒന്നാം സമ്മാനം. ജോയൽ റെജി, ഹിഷാം അബ്ദുൽ റഹ്മാൻ, ഉമ ഈശ്വരി എന്നിവരുടെ ടീം രണ്ടാം സ്ഥാനം നേടി. മാധവ് വ്യാസ്, രോഹിൻ രഞ്ജിത്ത്, മെർലിൻ സാറ ബിനോയ് എന്നിവരടങ്ങുന്ന ടീമിനാണ് ക്വിസിൽ മൂന്നാം സ്ഥാനം. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ഗണിതശാസ്ത്ര വിഭാഗം മേധാവി ഹസീന സലിം എന്നിവർ ജേതാക്കളെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

