ഇന്ത്യന്‍ സ്കൂള്‍ കെ.ജി വിദ്യാർഥികൾ ഗ്രാജ്വേഷന് ദിനം ആഘോഷിച്ചു
text_fieldsഇന്ത്യൻ സ്കൂൾ റിഫ കാമ്പസിലെ കെ.ജി വിഭാഗങ്ങളുടെ ഗ്രാജ്വേഷന് പരിപാടിയിൽനിന്ന്
മനാമ: ഇന്ത്യൻ സ്കൂൾ റിഫ കാമ്പസിലെ കെ.ജി വിഭാഗങ്ങൾ ഗ്രാജ്വേഷന് ദിനം ഓണ്‍ലൈനിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ വർഷം അവസാനിപ്പിച്ചപ്പോൾ കിൻറര്‍ഗാര്‍ട്ടന്‍ ജീവിതത്തിലെ അഭിമാനകരമായ ദിവസമായിരുന്നു കുരുന്നുകള്‍ക്ക് ഈ ദിനം. കുട്ടികൾ അവരുടെ സെക്ഷെൻറ തീം കളർ ധരിച്ചും ഗ്രാേജ്വഷൻ തൊപ്പികള്‍ ധരിച്ചുമാണ് പങ്കെടുത്തത്.
വിവിധ കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾ ആദ്യത്തെ വെർച്വൽ ക്ലാസിലെ അനുഭവങ്ങളെക്കുറിച്ചും സംസാരിച്ചു. കുട്ടികൾക്ക് മികച്ച അധ്യാപകരെ ലഭിച്ചതിൽ അഗാധമായ സന്തോഷവും നന്ദിയും പ്രകടിപ്പിച്ചുകൊണ്ട് രക്ഷാകർതൃ സമൂഹത്തിൽനിന്ന് സ്കൂളിന് മികച്ച പ്രതികരണം ലഭിച്ചതായി റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ പറഞ്ഞു.
ബിരുദദാന ദിന പരിപാടികള്‍ മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിൽ ടീം റിഫ നടത്തിയ ശ്രമങ്ങളെ ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന് പ്രിന്‍സ് എസ്. നടരാജന്, സെക്രട്ടറി സജി ആൻറണി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ അഭിനന്ദിച്ചു.

