ഇന്ത്യൻ സ്‌കൂൾ ജൂനിയർ വിങ് സ്റ്റുഡന്റസ് കൗൺസിൽ സ്ഥാനമേറ്റു
text_fieldsമനാമ: ഇന്ത്യൻ സ്‌കൂൾ ജൂനിയർ വിഭാഗത്തിൽ പുതിയ അധ്യയന വർഷത്തേക്കുള്ള സ്റ്റുഡന്റ് കൗൺസിലിന്റെ ഔപചാരിക സ്ഥാനാരോഹണം റിഫ കാമ്പസിൽ സംഘടിപ്പിച്ചു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പ്രിഫെക്റ്റ് കൗൺസിൽ അംഗങ്ങൾക്ക് അവർ ബാഡ്ജുകളും സാഷുകളും ഔപചാരികമായി കൈമാറി. ഹെഡ് ബോയ് റിഷ്വന്ത് ശിവകുമാർ, ഹെഡ് ഗേൾ യാന ഫെബിഷ്, അസി.ഹെഡ് ബോയ് ദർശക് നിധിൻ, അസി. ഹെഡ് ഗേൾ ഹഫ്സ അബ്ദുൾ റഷീദ്, ഇക്കോ അംബാസഡർ മൈറ ഫാത്തിമ സിദ്ദിഖി എന്നിവരുൾപ്പെടെ 25 വിദ്യാർത്ഥി ലീഡർമാരും തെരഞ്ഞെടുക്കപ്പെട്ട പ്രിഫെക്റ്റുകളും വേദിയിൽ അണിനിരന്നു. ദേശീയ ഗാനാലാപനവും തുടർന്ന് വിശുദ്ധ ഖുർആനിൽ നിന്നുള്ള പാരായണവും മൂന്നാം ക്ലാസിലെ വിദ്യാർത്ഥികളുടെ സ്കൂൾ ഗാന ആലാപനവും ഉണ്ടായിരുന്നു.
സ്വാഗത പ്രസംഗത്തിൽ, പ്രിൻസിപ്പൽ പമേല സേവ്യർ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിൽ അംഗങ്ങളെ സമഗ്രത, സമർപ്പണം, സേവന മനോഭാവം എന്നിവയോടെ നയിക്കാൻ പ്രചോദിപ്പിച്ചു. വിശിഷ്ട വ്യക്തികളുടെയും ഫാക്കൽറ്റി അംഗങ്ങളുടെയും സഹ വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ ആത്മാർത്ഥത, പ്രതിബദ്ധത, മികവ് എന്നിവ പുലർത്തുമെന്നു അവർ സത്യപ്രതിജ്ഞ നടത്തി. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ അഭിനന്ദിച്ചു.
സ്കൂൾ സമൂഹത്തിനുള്ളിൽ നല്ല മാറ്റത്തിന് പ്രചോദനം നൽകുന്ന മാതൃകകളാകാൻ അവരെ പ്രോത്സാഹിപ്പിച്ചു. സെക്രട്ടറി വി രാജപാണ്ഡ്യൻ ആശംസകളർപ്പിച്ചു. വിദ്യാർത്ഥി നേതാക്കളെ ആത്മവിശ്വാസത്തോടെയും, വിനയത്തോടെയും, ശക്തമായ ലക്ഷ്യബോധത്തോടെയും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ അവർ പ്രേരിപ്പിച്ചു. നേതൃത്വം എന്നത് നിസ്വാർത്ഥ സേവനം ആവശ്യപ്പെടുന്ന ഒരു ഉത്തരവാദിത്തമാണെന്ന് ഹെഡ് ബോയ് റിശ്വന്ത് ശിവകുമാർ തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. പരിപാടിയുടെ വിജയത്തിന് സംഭാവന നൽകിയ എല്ലാവർക്കും ഹെഡ് ഗേൾ യാന ഫെബിഷ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

