ഇന്ത്യൻ സ്കൂൾ ജൂനിയർ കാമ്പസിൽ കളർ സ് പ്ലാഷ് കെ.ജി സ്പോർട്ടിങ് ഗാല സംഘടിപ്പിച്ചു
text_fieldsഇന്ത്യൻ സ്കൂൾ ജൂനിയർ കാമ്പസിൽ സംഘടിപ്പിച്ച കളർ സ്പ്ലാഷ് കെ.ജി സ്പോർട്ടിങ് ഗാലയിൽനിന്ന്
മനാമ: ഇന്ത്യൻ സ്കൂൾ ജൂനിയർ കാമ്പസിൽ കിന്റർഗാർട്ടൻ സ്പോർട്സ് ദിനമായ കളർ സ് പ്ലാഷ് ആറാം സീസൺ നിറപ്പകിട്ടോടെ സംഘടിപ്പിച്ചു. വെള്ളിയാഴ്ച നടന്ന പരിപാടിയിൽ 1,283 വിദ്യാർഥികളും 3,000ത്തിലധികം രക്ഷിതാക്കളും റിഫയിലെ വിശാലമായ കാമ്പസ് ഗ്രൗണ്ടിൽ ഒത്തുചേർന്നു.
ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹൻ, ഫിനാൻസ് ഐ.ടി അംഗമായ ബോണി ജോസഫ്, പ്രോജക്ട് മെയിന്റനൻസ് അംഗമായ മിഥുൻ മോഹൻ, അംഗം ബിജു ജോർജ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ പമേല സേവ്യർ സ്വാഗതം പറഞ്ഞു. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് മീറ്റ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു.
സ്കൂൾ ബാൻഡ് വിശിഷ്ട വ്യക്തികളെ അകമ്പടി സേവിച്ചുകൊണ്ട് നടപടിക്രമങ്ങൾക്ക് ചാരുത നൽകി. സ്കൂൾ പ്രിഫെക്റ്റുകൾ, ക്ലബുകൾ, ബുൾബുളുകൾ, ബാൻഡ് എന്നിവരുടെ യോജിച്ച സഹകരണത്തോടെയുള്ള മാർച്ച്-പാസ്റ്റ്, ഐക്യത്തിന്റെയും അച്ചടക്കത്തിന്റെയും അഭിമാനകരമായ നിമിഷം അടയാളപ്പെടുത്തി. എൽ.കെ.ജി, യു.കെ.ജി വിദ്യാർഥികൾ നന്നായി ഏകോപിപ്പിച്ച ഡ്രിൽ ഡിസ്പ്ലേയിലൂടെ കാണികളെ ആകർഷിച്ചു. അവരുടെ താളബോധം, ആത്മവിശ്വാസം, ഒത്തൊരുമ എന്നിവ പ്രകടമായിരുന്നു. മനോഹരമായ അവതരണം, മാതാപിതാക്കളിൽനിന്നും അതിഥികളിൽ നിന്നും ആവേശകരമായ കരഘോഷം നേടി. സെക്രട്ടറി വി. രാജപാണ്ഡ്യൻ ഹൃദയംഗമമായ നന്ദി രേഖപ്പടുത്തി.
ഹുല-ഹൂപ്പർമാർ, സ്കേറ്റർമാർ, കരാട്ടെ കുരുന്നുകൾ എന്നിവരുടെ ആകർഷകമായ പ്രകടനങ്ങൾ അവരുടെ കൃത്യതയിലും ഏകോപനത്തിലും ഏവരെയും അത്ഭുതപ്പെടുത്തി. പ്രിഫെക്റ്റുകളുടെ നേതൃത്വത്തിൽ ചിയർലീഡർമാർ ആവേശം വാനോളമുയർത്തി. വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ കായിക ദിനം സമാപിച്ചു. വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

