പരിസ്ഥിതി ദിനം ആഘോഷിച്ച് ഇന്ത്യൻ സ്കൂൾ ജൂനിയർ കാമ്പസ്
text_fieldsഇന്ത്യൻ സ്കൂൾ ജൂനിയർ കാമ്പസിൽ നടന്ന പരിസ്ഥിതിദിനാഘോഷം
മനാമ: ഇന്ത്യൻ സ്കൂൾ ജൂനിയർ കാമ്പസിൽ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി, നേച്ചർ ക്ലബ്ബിലെ അംഗങ്ങളും അധ്യാപകരും സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നടൽ പ്രവർത്തനത്തിൽ പങ്കെടുത്തു. ലോക പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മൂന്നാം ക്ലാസിലെ ശ്രീപ്ത പ്രസംഗം നടത്തി.
പ്രിൻസിപ്പൽ പമേല സേവ്യറും വൈസ് പ്രിൻസിപ്പൽ പ്രിയ ലാജിയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ആഘോഷത്തിന്റെ ഭാഗമായി, പോസ്റ്റർ നിർമ്മാണം, മുദ്രാവാക്യ രചന, അവതരണങ്ങൾ, സൃഷ്ടിപരമായ കരകൗശല പദ്ധതികൾ എന്നിവയുൾപ്പെടെ വിവിധ ക്ലാസ് മുറികൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണ സമിതി അംഗങ്ങൾ, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ വിദ്യാർത്ഥികളുടെ ആവേശകരമായ പങ്കാളിത്തത്തിനും പരിസ്ഥിതിയോടുള്ള പ്രതിബദ്ധതയ്ക്കും അവരെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

