Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ സ്‌​കൂ​ൾ...

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ജൂ​നി​യ​ർ കാ​മ്പ​സ് വാ​ർ​ഷി​ക​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ജൂ​നി​യ​ർ കാ​മ്പ​സ് വാ​ർ​ഷി​ക​ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ജൂ​നി​യ​ർ കാ​മ്പ​സ് വാ​ർ​ഷി​ക ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

മ​നാ​മ: ഇ​ന്ത്യ​ൻ സ്കൂ​ൾ ജൂ​നി​യ​ർ കാ​മ്പ​സ് നി​റ​പ്പ​കി​ട്ടാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ വാ​ർ​ഷി​ക ദി​നം ആ​ഘോ​ഷി​ച്ചു. 'ബ​ന്ധ​ൻ - ബ​ഹ്‌​റൈ​നെ​യും ഇ​ന്ത്യ​യെ​യും ആ​ഘോ​ഷി​ക്കു​ന്നു' എ​ന്ന പ്ര​മേ​യ​ത്തി​ലു​ള്ള പ​രി​പാ​ടി ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലു​ള്ള സാം​സ്കാ​രി​ക ഐ​ക്യ​ത്തെ​യും പ​ങ്കി​ട്ട മൂ​ല്യ​ങ്ങ​ളെ​യും മ​നോ​ഹ​ര​മാ​യി എ​ടു​ത്തു​കാ​ണി​ച്ചു. പ്ര​തി​ഭ​യു​ടെ​യും സ​ർ​ഗാ​ത്മ​ക​ത​യു​ടെ​യും ടീം ​വ​ർ​ക്കി​ന്റെ​യും ഊ​ർ​ജ​സ്വ​ല​മാ​യ പ്ര​ദ​ർ​ശ​ന​മാ​യി​രു​ന്നു വാ​ർ​ഷി​ക​ദി​നം.

സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​റു​ഗീ​സ്, വൈ​സ് ചെ​യ​ർ​മാ​നും സ്പോ​ർ​ട്സ് അം​ഗ​വു​മാ​യ ഡോ. ​മു​ഹ​മ്മ​ദ് ഫൈ​സ​ൽ, അ​സി. സെ​ക്ര​ട്ട​റി​യും അ​ക്കാ​ദ​മി​ക അം​ഗ​വു​മാ​യ ര​ഞ്ജി​നി മോ​ഹ​ൻ, ഫി​നാ​ൻ​സ് ആ​ൻ​ഡ് ഐ.​ടി അം​ഗം ബോ​ണി ജോ​സ​ഫ്, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി, ജൂ​നി​യ​ർ വി​ങ് പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ, സീ​നി​യ​ർ സ്കൂ​ൾ അ​ക്കാ​ദ​മി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജി. ​സ​തീ​ഷ്, ജൂ​നി​യ​ർ വി​ങ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്രി​യ ലാ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​ർ​ഗീ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​ർ​പ്പ​ണ​ത്തി​നും ഉ​ത്സാ​ഹ​ഭ​രി​ത​മാ​യ പ​ങ്കാ​ളി​ത്ത​ത്തി​നും അ​വ​രെ അ​ഭി​ന​ന്ദി​ച്ചു.

പ​രി​പാ​ടി​യു​ടെ സാം​സ്കാ​രി​ക വി​ഭാ​ഗ​ത്തി​ൽ പ്രൈ​മ​റി, കി​ന്റ​ർ​ഗാ​ർ​ട്ട​ൻ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ക​ർ​ഷ​ക​മാ​യ പ്ര​ക​ട​ന​ങ്ങ​ളു​ടെ ഒ​രു പ​ര​മ്പ​ര ഉ​ണ്ടാ​യി​രു​ന്നു. വ​ർ​ണാ​ഭ​മാ​യ വ​സ്ത്ര​ങ്ങ​ൾ, ആ​വി​ഷ്കാ​ര ച​ല​ന​ങ്ങ​ൾ, ഉ​ജ്ജ്വ​ല​മാ​യ അ​വ​ത​ര​ണ​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ, കു​രു​ന്നു​ക​ൾ പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ച്ചു. അ​വ​താ​ര​ക​നാ​യ ആ​യി​ഷ ഫാ​ത്തി​മ, ഹം​ദി അ​ഹ്യാ​ൻ കൂ​ട​ക്കാ​ട​ൻ, സാ​കേ​ത് അ​നി​ൽ​കു​മാ​ർ, മ​രി​യാ​നോ അ​ല​ക്സ് രാ​ജോ​യ്, ആ​യി​ഷ സെ​ഹ്‌​റ, ജോ​വാ​ന മേ​രി ഷി​ജി​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ സു​ഗ​മ​മാ​യ ഒ​ഴു​ക്ക് ഉ​റ​പ്പാ​ക്കി. ഹെ​ഡ് ബോ​യ് ഫാ​ബി​യോ​ൺ ഫ്രാ​ങ്കോ ഫ്രാ​ൻ​സി​സും ഹെ​ഡ് ഗേ​ൾ ല​ക്ഷി​ത രോ​ഹി​തും ന​ട​ത്തി​യ ഹൃ​ദ​യം​ഗ​മ​മാ​യ ന​ന്ദി​യോ​ടെ ആ​ഘോ​ഷം അ​വ​സാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian schoolcampusanniversarycelebrates
News Summary - Indian School Junior Campus celebrates anniversary
Next Story