ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡ് ലക്ഷ്യവുമായി ഇന്ത്യൻ സ്കൂൾ ജൂനിയർ കാമ്പസ്
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡിൽ ഇടം നേടുന്ന പരിപാടി ഇന്ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് റിഫ കാമ്പസിൽ നടക്കും. 54-ാമത് ബഹ്റൈൻ ദേശീയ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ രാജ്യത്തോടുള്ള സ്നേഹാദരവായിട്ടാണ് ഈ പരിപാടി നടക്കുന്നത്. ഏകദേശം 3,500 വിദ്യാർഥികളെ ഉൾപ്പെടുത്തി ബഹ്റൈൻ ദേശീയ പതാക റിഫ കാമ്പസ് ഗ്രൗണ്ടിൽ തീർക്കും.
കഴിഞ്ഞ ഏഴര പതിറ്റാണ്ടുകളായി ഇന്ത്യൻ സ്കൂളിന് ഈ രാജ്യം നൽകിയ അചഞ്ചലമായ പിന്തുണക്കും പ്രോത്സാഹനത്തിനും നന്ദി പ്രകടിപ്പിക്കുന്നതിനുമായാണ് ഈ പരിപാടി രൂപകൽപന ചെയ്തിരിക്കുന്നത്. ഐക്യത്തിന്റെയും ദേശസ്നേഹത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ശക്തമായ പ്രതീകമായി ബഹ്റൈന്റെ ദേശീയ പതാക ദൃശ്യപരമായി ചിത്രീകരിക്കും. പ്രധാന മനുഷ്യ പതാക രൂപവത്കരണത്തിന് പുറമെ, ഒരു ദേശീയ പതാകയുടെ ഏറ്റവും വലിയ മനുഷ്യ ചിത്രീകരണം, ഒരേസമയം ഏറ്റവും കൂടുതൽ ആളുകൾ ദേശീയ പതാകയെ വന്ദിക്കുന്നത്, ഒരേ സമയം മൂന്ന് ഭാഷകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ ആലപിക്കുന്നത് തുടങ്ങി ഇന്ത്യൻ സ്കൂൾ ഒരേ ദിവസം മൂന്ന് റെക്കോഡ് നേട്ടങ്ങൾ കൂടി കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്.
ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ ആദ്യ ഘട്ടങ്ങൾ മുതൽ തന്നെ ദേശീയ അഭിമാനം, പൗര അവബോധം, ആതിഥേയ രാജ്യത്തോടുള്ള ആദരവ് എന്നിവ വളർത്തിയെടുക്കുന്നതിലുള്ള ഐ.എസ്.ബിയുടെ വിശ്വാസത്തെ ഈ ആഘോഷം പ്രതിഫലിപ്പിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

