സി.ബി.എസ്.ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ഇന്ത്യൻ സ്കൂൾ ആദരിച്ചു
text_fieldsപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ഇന്ത്യൻ സ്കൂൾ ആദരിക്കുന്നു
മനാമ: 2024-2025 അധ്യയന വർഷത്തിലെ സി.ബി.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ഇന്ത്യൻ സ്കൂൾ വാർഷിക അവാർഡ് ദാന ചടങ്ങിൽ ആദരിച്ചു.
ഇസ ടൗൺ കാമ്പസിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ സീനിയർ വിഭാഗങ്ങളിൽനിന്നുള്ള ഏകദേശം 230 വിദ്യാർഥികൾക്കായിരുന്നു ആദരം. 9 മുതൽ 12 വരെ ക്ലാസുകൾക്കുള്ള അവാർഡ് ദാന ചടങ്ങിൽ മികച്ച അക്കാദമിക പ്രകടനത്തിന് വിദ്യാർഥികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. കൂടാതെ പ്രിൻസിപ്പലിന്റെ ഓണർ റോളിലും മെറിറ്റ് ലിസ്റ്റിലും ഇടം നേടിയ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു.
മുഖ്യാതിഥി ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്സ് രാജീവ് കുമാർ മിശ്ര ദീപം തെളിയിച്ചു. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, രഞ്ജിനി മോഹൻ, ബോണി ജോസഫ്, മിഥുൻ മോഹൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സതീഷ് ജി, ജോസ് തോമസ്, പ്രിയ ലാജി, പാർവതി ദേവദാസ്, പ്രിൻസ് എസ്. നടരാജൻ, അജയകൃഷ്ണൻ വി, മുഹമ്മദ് ഹുസൈൻ മാലിം, ഷാഫി പാറക്കട്ട, വിപിൻ പി.എം, സന്തോഷ് ബാബു, മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവർ സന്നിഹിതരായിരുന്നു. 12ാം ക്ലാസ് സ്കൂൾ ടോപ്പർമാരായ ജോയൽ സാബു, ശ്രേയ മനോജ്, ആരാധ്യ കാനോടത്തിൽ എന്നിവർക്ക് സ്വർണമെഡലുകൾ സമ്മാനിച്ചു.
അതുപോലെ, പത്താം ക്ലാസ് ഉന്നത വിജയികളായ ദേവവ്രത് ജീവൻ, രാജീവൻ രാജ്കുമാർ, ദേവനന്ദ പെരിയാൽ, ജോമിയ കണ്ണനായ്ക്കൽ ജോസഫ് എന്നിവരെയും ആദരിച്ചു. സ്കൂളിന്റെ അക്കാദമിക മികവ് ഉൾക്കൊള്ളുന്ന വാർത്താപത്രിക ടൈഡിങ്സും ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്സ് രാജീവ് കുമാർ മിശ്ര ചടങ്ങിൽ പുറത്തിറക്കി.
പഠനമികവ് പരിപോഷിപ്പിക്കുന്നതിനും സമഗ്രമായ പഠന അന്തരീക്ഷം വളർത്തിയെടുക്കുന്നതിനുമുള്ള സ്കൂളിന്റെ അചഞ്ചലമായ പ്രതിബദ്ധതയെയും നീറ്റ്-യു.ജി പരീക്ഷയുടെ സുഗമമായ നടത്തിപ്പിനെയും അദ്ദേഹം പ്രശംസിച്ചു. സ്കൂളിന്റെ ശ്രദ്ധേയമായ വിജയം അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിശാലമായ സ്കൂൾ സമൂഹത്തിന്റെയും കൂട്ടായ പരിശ്രമമാണെന്ന് സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. 12ാം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷയിൽ മാർക്കറ്റിങ്ങിൽ 100 മാർക്ക് നേടിയ ഈഷ അശുതോഷ്, ഡാനിയ ഹിബ, ജെസിക്ക വൈലാൻഡ് എന്നിവർക്ക് ശ്വേത ഷാജി സ്മാരക അവാർഡുകൾ സമ്മാനിച്ചു.
ഉന്നത നിലവാരം ഉയർത്തിപ്പിടിക്കുന്നതിൽ അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമത്തെ അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ പ്രശംസിച്ചു. ഇന്ത്യൻ സ്കൂളിന്റെ നേട്ടങ്ങളുടെ വിശകലനം പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി അവതരിപ്പിച്ചു. സെക്രട്ടറി വി. രാജപാണ്ഡ്യൻ നന്ദി പറഞ്ഞു.
നേരത്തെ ദേശീയഗാനത്തോടെ പരിപാടി ആരംഭിച്ചു. തുടർന്ന് വിശുദ്ധ ഖുർആൻ പാരായണം, സ്കൂൾ പ്രാർഥന, നൃത്തം, സംഘഗാനം എന്നിവ അരങ്ങേറി. ആദിത്യ സുജിത്, റെബേക്ക ആൻ ബിനു, ശശിനി ജ്ഞാനശേഖരൻ, പ്രിയംവദ എൻ. ഷാജു, സത്യ തേജസ്വി, അഭിനവ് ബിനു, അഭിജിത്ത് ബിന എന്നിവർ അവതാരകരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

