ഇന്ത്യൻ സ്കൂൾ നാലും അഞ്ചും ഗ്രേഡ് വിദ്യാർഥികളെ ആദരിച്ചു
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ നാലും അഞ്ചും ഗ്രേഡ് ഉൾപ്പെടുന്ന പ്രൈമറി വിഭാഗം വിദ്യാർഥികളെ ആദരിച്ചു. 2022-2023 അധ്യയന വർഷത്തേക്കുള്ള അക്കാദമിക് അവാർഡ് ദാന ചടങ്ങിലായിരുന്നു ആദരം. ഇസ ടൗൺ കാമ്പസിൽ നടന്ന പരിപാടിയിൽ നാലും അഞ്ചും ക്ലാസുകളിലെ മികവ് പുലർത്തിയ 278 വിദ്യാർഥികൾക്ക് എ വൺ സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.
മുഖ്യാതിഥി ദിലീപ് ജോർജ് (സി.ഇ.ഒ ഫൗലത്ത് ഹോൾഡിങ്), സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, ഇ.സി. അംഗം ബിനു മണ്ണിൽ വർഗീസ്, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസി, വൈസ് പ്രിൻസിപ്പൽമാർ, പ്രധാനാധ്യാപകർ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ അധ്യക്ഷ പ്രസംഗം നടത്തി.
പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി സ്വാഗതവും സെക്രട്ടറി സജി ആന്റണി നന്ദിയും പറഞ്ഞു. പ്രിൻസ് നടരാജൻ മുഖ്യാതിഥിക്ക് മെമന്റോ സമ്മാനിച്ചു. വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

