ഇന്ത്യൻ സ്കൂൾ ഹിന്ദി ദിനം ആഘോഷിച്ചു
text_fieldsഇന്ത്യൻ സ്കൂൾ സംഘടിപ്പിച്ച ഹിന്ദി ദിനാചരണത്തിൽനിന്ന്
മനാമ: ഇന്ത്യൻ സ്കൂളിൽ ഹിന്ദി ദിവസ് 2021 വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹിന്ദി വകുപ്പു സംഘടിപ്പിച്ച പരിപാടി മൈക്രോസോഫ്റ്റ് ടീമിൽ ഓൺലൈനിലാണ് സംഘടിപ്പിച്ചത്. ഒരാഴ്ച നീണ്ട ആഘോഷത്തിെൻറ ഗ്രാൻഡ് ഫിനാലെ ആയിരുന്നു ഹിന്ദി ദിനം. വിവിധ മത്സരങ്ങളിലെ വിജയികൾ:
ഹിന്ദി കവിത പാരായണം: 1. ദീപൻഷി ഗോപാൽ, 2. അബ്ദുൽ റഹ്മാൻ ഷയാൻ, 3. ശശാങ്കിത് രൂപേഷ് അയ്യർ.
ഹിന്ദി ദോഹെ പാരായണം: 1. രുദ്ര രൂപേഷ് അയ്യർ, 2. സുഹ അബ്ദുൽ ഖാദർ ബാഷ, 3. പ്രൻഷു സൈനി.
ഹിന്ദി ഉപന്യാസ രചന: 1. ആയിഷ ഖാനും ഇനായത് ഉല്ല ഖാനും, 2. അഹാന സ്മിത കുമാർ, 3. സേജൽ സജീവ്.
വകുപ്പു മേധാവി ബാബു ഖാൻ പരിപാടി ഏകോപിപ്പിച്ചു. ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഒന്നാം സമ്മാന ജേതാക്കൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റുകളും നൽകി. സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആൻറണി, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ കുട്ടികളുടെ മികച്ച പ്രകടനത്തെയും അധ്യാപകരെയും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

