ഇന്ത്യൻ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ തരംഗ് 2019: ‘ആര്യഭട്ട’ ഹൗസിന് ഓവറോൾ ചാമ്പ്യൻഷിപ്
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ‘തരംഗ് 2019’ൽ 1806 പോയേൻറാടെ ആര്യഭട്ട ഹൗസ് ഓവറോൾ ചാമ്പ്യൻഷിപ് നേടി. 1666 പോയൻറ് നേടിയ വിക്രം സാരാഭായ് ഹൗസ് രണ്ടാമതും 1559 പോയൻറുള്ള ജെ.സി ബോസ് ഹൗസ് മൂന്നാമതുമെത്തി. ഒമ്പതാം ക്ലാസ് വിദ്യാർഥിനി ദേവിശ്രീ സുമേഷ് കലാരത്നയും, പത്താം ക്ലാസ് വിദ്യാർഥി അതുൽകൃഷ്ണ ഗോപകുമാർ കലാശ്രീ അവാർഡും നേടി.
വിവിധ ലെവലുകളിലെ ജേതാക്കളുടെ പേരുവിവരം ചുവടെ. അനഘ ശ്രീധരൻ ലാൽ (ലെവൽ എ- ജെ.സി ബോസ്), സ്നേഹ മുരളീധരൻ (ലെവൽ ബി- വിക്രം സാരാഭായ്), കൃഷ്ണ രാജീവൻ നായർ (ലെവൽ സി- സി.വി. രാമൻ), ശ്രേയ മുരളീധരൻ (ലെവൽ ഡി- വിക്രം സാരാഭായ്). ഹൗസ് സ്റ്റാർ അവാർഡുകൾ നേടിയവർ: രുദ്ര രൂപേഷ് അയ്യർ (വിക്രം സാരാഭായ്), സന്നിദ്യു ചന്ദ്ര (സി.വി. രാമൻ), ജിയോൺ ബിജു മനക്കൽ (ജെ.സി. ബോസ്), നന്ദന രത്ന പ്രദീപ് (ആര്യഭട്ട).
ഇൗസ ടൗണിലെ ഇന്ത്യൻ സ്കൂൾ ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഓവറോൾ ചാമ്പ്യൻഷിപ് വിതരണം ചെയ്തു.
ചടങ്ങിൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി സ്വാഗതം പറഞ്ഞു. സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ അധ്യക്ഷത വഹിച്ചു. തൊഴിൽ മന്ത്രാലയം അസി. അണ്ടർസെക്രട്ടറി അഹമ്മദ് ജെ. അൽ ഹെയ്കി, സാൻറി എക്സ്കവേഷൻ ആൻഡ് കൺസ്ട്രക്ഷൻ മാനേജിങ് ഡയറക്ടർ ആർ. രമേശ്, ബി.കെ.ജി ഹോൾഡിങ് ചെയർമാൻ ആൻഡ് ജനറൽ മാനേജർ കെ.ജി ബാബുരാജൻ എന്നിവർ ചാമ്പ്യൻമാർക്ക് ട്രോഫികൾ വിതരണം ചെയ്തു. ഇന്ത്യൻ സ്കൂൾ ആക്റ്റിവിറ്റി ഹെഡ് ടീച്ചർ എസ്. ശ്രീകാന്ത് യുവജനോത്സവ റിപ്പോർട്ട് അവതരിപ്പിച്ചു.
എസ്. മോഹൻകുമാറിന് ഉപഹാരം സമർപ്പിച്ചു. സ്കൂൾ സെക്രട്ടറി സജി ആൻറണി നന്ദി പറഞ്ഞു. ഇന്ത്യൻ സ്കൂൾ അസി. സെക്രട്ടറി എൻ.എസ്. പ്രേമലത, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, മുഹമ്മദ് ഖുർഷീദ് ആലം, എം.എൻ. രാജേഷ്, വി. അജയകൃഷ്ണൻ, സജി ജോർജ്, ദീപക് ഗോപാലകൃഷ്ണൻ, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസി, എസ്. ഇനയദുല്ല, സോമൻ ബേബി, ബോബൻ ഇടിക്കുള എന്നിവരും സംബന്ധിച്ചു. സമ്മാനാർഹമായതും തെരഞ്ഞെടുക്കപ്പെട്ടതുമായ കലാപരിപാടികൾ വേദിയിൽ പുനരവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
